തിരുവനന്തപുരം: ആരാധനാലയങ്ങളിൽ കാലോചിതമായ മാറ്റങ്ങൾ വരുേമ്പാൾ അതിൽ പ്രതിഷേധിക്കേണ്ടതില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. പത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്നവർക്ക് ചുരിദാർ ധരിക്കാമെന്ന ഉത്തരവിനോടനുബന്ധിച്ച പ്രശ്നങ്ങളെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പത്മനാഭസ്വാമി ത്രേത്തിൽ ചുരിദാർ ധരിക്കാമെന്ന ക്ഷേത്രം എക്സിക്യൂട്ടീവ് ഒാഫീസറുടെ ഉത്തരവ് വിവാദമായിരുന്നു. ഉത്തരവിനെ തുടർന്ന് ചുരിദാർ ധരിച്ച് ക്ഷേത്ര ദർശനത്തിനെത്തിയ ഭക്തരെ ക്ഷേത്രത്തിെൻറ പടിഞ്ഞാറെ നടയിൽ ഹൈന്ദവ സംഘടനകൾ തടഞ്ഞിരുന്നു.
തിരുവനന്തപുരം സ്വദേശിനി റിയ ഹൈകോടതിയിൽ നൽകിയ പരാതിയെ തുടർന്ന് ഭക്തജന സംഘടനകളുമായി ആലോചിച്ച് ഉചിത തീരുമാനം കൈക്കൊള്ളാൻ എക്സിക്യുട്ടീവ് ഒാഫീസറെ കോടതി ചുമതലപ്പെടുത്തിയിരുന്നു. അതനുസരിച്ച് അേദ്ദഹം പുറപ്പെടുവിച്ച ഉത്തരവാണ് വിവാദത്തിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.