കോഴിക്കോട്: പാലാ ബിഷപ്പിന്‍റെ വിവാദ പരാമര്‍ശത്തില്‍ കോടതിയെ സമീപിക്കാനൊരുങ്ങി മുസ്‍ലിം സംഘടനകള്‍. ബിഷപ്പിനെതിരെ കേസ് എടുക്കാന്‍ സര്‍ക്കാര്‍ വൈകുന്ന സാഹചര്യത്തിലാണ് നീക്കം. സര്‍ക്കാര്‍ നിലപാടിനെതിരെ സമര പരിപാടികള്‍ സംഘടിപ്പിക്കാനും തീരുമാനമായി.
പരാമർശത്തിനെതിരെ ഇതിനോടകം തന്നെ സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്.എന്നാല്‍ ബിഷപ്പിനെതിരെ നടപടി സ്വീകരിക്കാനോ പ്രശ്നം പരിഹരിക്കാനോ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിൽ കോടതിയെ സമീപിക്കാന്‍ ആലോചിച്ചിരിക്കുകയാണ് മുസ്‍ലിം സംഘടനകള്‍. കോട്ടയം പൗരാവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് നീക്കം. മഹലുകള്‍ കേന്ദ്രീകരിച്ച് പ്രതിഷേധ സമരം സംഘടിപ്പിക്കാനാണ് പൗരാവകാശ സമിതിയുടെ നീക്കം.
വിവാദം തൊടുത്തുവിട്ട പാലാ ബിഷപ്പ് പ്രശ്ന പരിഹാരത്തിന് മുന്നോട്ട് വരാത്തതിനെയും മുസ്‍ലിം സംഘടനകള്‍ വിമര്‍ശിച്ചു. ഒത്തുതീര്‍പ്പിന് ശ്രമിക്കേണ്ട സര്‍ക്കാര്‍ പ്രശ്നം വഷളാക്കുകയാണെന്ന് സംഘടനകൾ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.