കോട്ടയം: പാലായിലെ യു.ഡി.എഫ് സ്ഥാനാർഥിയെ ഇന്ന് പ്രഖ്യാപിക്കുമെന്ന് ജോസ് കെ. മാണി. ഇക്കാര്യം നേരത്തെ തീരുമാനിച്ചതാണെന്നും രണ്ടില ചിഹ്നത്തിൽ മത്സരിക്കുന്നത് യു.ഡി.എഫുമായി ചർച്ച ചെയ്തതാണെന്നും ജോസ് കെ. മാണി പറഞ്ഞു.
അതേസമയം, സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്ന ജോസ് കെ. മാണിയുടെ പ്രസ്താവനയിൽ പി.ജെ. ജോസഫ് വിഭാഗത്തിന് കടുത്ത അതൃപ്തിയുള്ളതായാണ് വിവരം. ചർച്ചകൾ പൂർത്തിയാകാതെ സ്ഥാനാർഥി പ്രഖ്യാപനം നടത്തുന്നതിലാണ് അതൃപ്തി. ഇത് യു.ഡി.എഫ് നേതൃത്വത്തെ അറിയിച്ചതായാണ് സൂചന.
ഇന്ന് ഉച്ചയോടെ സ്ഥാനാർഥി തീരുമാനമുണ്ടാകും. യു.ഡി.എഫ് നേതാക്കളാകും പ്രഖ്യാപനം നടത്തുക.
സ്ഥാനാർഥി നിർണയത്തിന് കേരള കോൺഗ്രസ് എം രൂപവത്കരിച്ച തോമസ് ചാഴികാടൻ എം.പി അധ്യക്ഷനായ സമിതി പാർട്ടി ഘടകങ്ങളുമായും നേതാക്കളുമായും നടത്തുന്ന ആശയവിനിമയത്തിെൻറ ആദ്യഘട്ടം പൂർത്തിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.