തിരുവനന്തപുരം: പാലായിൽ പുതിയ മത്സ്യചന്ത ആരംഭിക്കുമെന്ന് പ്രഖ്യാപനം നടത്തിയ മന്ത്രി ജെ. മെഴ്സിക്കുട്ടിയമ ്മക്ക് തെരഞ്ഞെടുപ്പ് കമീഷെൻറ താക്കീത്. സംസ്ഥാനത്തെ ഒരു മന്ത്രി എന്ന നിലയിൽ ഇപ്രകാരം വാഗ്ദാനം നൽകിയത ് പ്രഥമദൃഷ്ട്യാ മാതകാ പെരുമാറ്റ ചട്ട ലംഘനമാണെന്ന് മന്ത്രിക്ക് മുഖ്യതെരഞ്ഞെടുപ്പ് ഒാഫീസർ ടിക്കറാം മീണ ന ൽകിയ നോട്ടീസിൽ വ്യക്തമാക്കി. പെരുമാറ്റ ചട്ടലംഘനം ആവർത്തിക്കരുതെന്ന് കർശനമായ നിർദേശവും കമീഷൻ മന്ത്രിക്ക് നൽകി.
മന്ത്രിയുടെ പ്രഖ്യാപനം ചട്ടലംഘനമാണെന്ന് കാണിച്ച് യു.ഡി.എഫിലെ ജോസഫ് എം. പുതുശേരി തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയിരുന്നു. പരാതിയെ കുറിച്ച് കോട്ടയം കലക്ടറോട് മുഖ്യതെരഞ്ഞെടുപ്പ് ഒാഫീസർ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ഒരു ദൃശ്യമാധ്യമത്തിന് നൽകിയ അഭിമുഖത്തിെൻററ ക്ലിപ്പിങും അസി. റിേട്ടണിങ് ഒാഫീസറുടെ റിപ്പോർട്ടും ലഭിച്ചിരുന്നു.
‘എെൻറ അടുക്കൽ മഠത്തിലേക്ക് വന്നപ്പോൾ അമ്മമാരെല്ലാം പറഞ്ഞു നല്ല മത്സ്യം ഞങ്ങൾക്ക് കിട്ടണം. മായം കലർന്ന മത്സ്യമല്ല. ഫ്രഷ് ഫിഷ് കിട്ടണം. ഞാൻ അതിൽ ഒരു ഉറപ്പ് കൊടുത്തിട്ടുണ്ട്. പാലായിൽ ഫ്രഷ് ഫിഷിെൻറ നല്ല മാർക്കറ്റ് ഞങ്ങൾ കൊണ്ടു വരും. അത് ഇവിടുത്തെ ആവശ്യമാണ്. നല്ല ഗുണ നിലവാരമുള്ള മീൻ വേണം’. ഇതായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. മാതൃകാ പെരുമാറ്റ ചട്ട പ്രകാരം പുതിയ പദ്ധതികൾ പ്രഖ്യാപിക്കുന്നതും വാഗ്ദാനം ചെയ്യുന്നതും നിരോധിച്ചിട്ടുെണ്ടന്ന് കമീഷൻ നോട്ടീസിൽ പറയുന്നു.
വാർത്തയിൽ താങ്കൾ പാലാ മണ്ഡലത്തിനായി പുതിയ പദ്ധതി വാഗ്ദാനം ചെയ്തതായി വ്യക്തമാകുന്നു. ജില്ലാ തെരഞ്ഞെടുപ്പ് ഒാഫീസറുടെ റിപ്പോർട്ടിൽ അത് നിഷേധിച്ചിട്ടില്ലെന്നും ടിക്കറാം മീണയുടെ നോട്ടീസിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.