പാലാ: പാർട്ടിയിൽ ചിലർക്ക് കുബുദ്ധിയും കുതന്ത്രങ്ങളുമാണ് കൈമുതലായുള്ളതെന്ന് കേരള കോൺഗ്രസ് എം ജനറൽ സെക്രട്ടറ ി ജോയ് എബ്രഹാം. പാലായിലെ ജനങ്ങൾ വിചാരിക്കുന്നതിലും പ്രബുദ്ധരാണ്. മാണി സാർ ഒരിക്കലും കുബുദ്ധിയുടെയും കുതന്ത്രങ്ങളുടെയും ആശാനായിരുന്നില്ല. കെ.എം. മാണിയുടെ പിന്തുടർച്ചാവകാശം ഒരു കുടുംബത്തിനല്ല പാർട്ടിക്കാണെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിച്ചില്ല. ഒറ്റക്കെട്ടായി പ്രവർത്തിക്കാത്തതിന്‍റെ സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ടെന്നും ജോയ് എബ്രഹാം പറഞ്ഞു.
കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ പ്രമുഖ നേതാവായ ജോയ് എബ്രഹാമിന്‍റെ പ്രതികരണം പാർട്ടിക്കുള്ളിലെ അഭിപ്രായ ഭിന്നതകൾ അവസാനിച്ചില്ലെന്ന സൂചനയാണ് നൽകുന്നത്. പാലാ ഉപതെരഞ്ഞെടുപ്പ് സ്ഥാനാർഥി നിർണയത്തോടെ പാരമ്യത്തിലെത്തിയ ജോസഫ്-ജോസ് കെ. മാണി ഗ്രൂപ്പ് തർക്കം യു.ഡി.എഫ് ഇടപെട്ടാണ് താൽകാലികമായി പരിഹരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.