പാലക്കാട് ബാങ്ക് കവർച്ച നടത്തിയയാൾ പിടിയിൽ; പ്രതി മഹാരാഷ്ട്ര സ്വദേശി

പാലക്കാട്: ചന്ദ്രാനഗറിൽ ബാങ്ക് കവര്‍ച്ച നടത്തിയയാൾ പൊലീസിന്‍റെ പിടിയിലായി. ​മഹാ​രാ​ഷ്ട്ര​യി​ലെ സ​ത്താ​റ സ്വ​ദേ​ശി നി​ഖി​ൽ അ​ശോ​ക് ജോ​ഷി ആ​ണ് പി​ടി​യി​ലാ​യ​ത്. സി.സി.ടി.വി ദൃശ്യങ്ങള്‍ വഴി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.

കഴിഞ്ഞ 26നാണ് മരുതറോഡ് റൂറല്‍ ക്രെഡിറ്റ് സൊസൈറ്റിയില്‍ കവര്‍ച്ച നടന്നത്. ഏഴരക്കിലോ സ്വര്‍ണവും പതിനെണ്ണായിരം രൂപയുമാണ് കവര്‍ന്നത്. കവര്‍ച്ചക്ക് പിന്നില്‍ ഒന്നില്‍കൂടുതല്‍ പേരുണ്ട് എന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. എന്നാൽ ഇയാൾ സ്വദേശി ഒറ്റക്കാണ് കവർച്ച നടത്തിയതെന്ന് പൊലീസ് വിശദീകരിച്ചു.

പ്രഫഷണല്‍ മോഷ്ടാവാണ് പിടിയിലായിരിക്കുന്ന സത്താറ സ്വദേശി. ആഴ്ചകള്‍ക്ക് മുമ്പ് മഹരാഷ്ട്ര രജിസ്ട്രേഷനിലുള്ള ഇന്നോവയില്‍ ഇയാള്‍ പാലക്കാട് എത്തി. ഏറെ നാളുകളായി ബാങ്കും പരിസരവും നിരീക്ഷിച്ച ശേഷമാണ് കവര്‍ച്ച നടത്തിയത്. വാളയാര്‍ മുതല്‍ വടക്കഞ്ചേരി വരെയുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിലൂടെയാണ് പ്രതിയെ കണ്ടെത്തിയത്. മഹാരാഷ്ട്രയിലെത്തിയ കേരളാ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

Tags:    
News Summary - Palakkad bank robber arrested; The accused is a native of Maharashtra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.