പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റി; വോട്ടെടുപ്പ് നവംബർ 20ന്

പാലക്കാട്: പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പ് തീയതി നവംബർ 20ലേക്ക് മാറ്റി. കൽപ്പാത്തി രഥോൽസവം പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് കമീഷൻ വോട്ടെടുപ്പ് തീയതി മാറ്റിയത്. നവംബർ 13നായിരുന്നു തെരഞ്ഞെടുപ്പ് തീരുമാനിച്ചിരുന്നത്. കേരളം, പഞ്ചാബ്, ഉത്തർ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ 14 നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് തീയതി മാറ്റി തെരഞ്ഞെടുപ്പ് കമീഷൻ വിജ്ഞാപനമിറക്കിയിട്ടുണ്ട്.

കൽപാത്തി രഥോൽസവം നടക്കുന്ന സാഹചര്യത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികൾ വോട്ടെടുപ്പ് തീയതി മാറ്റണമെന്ന് തെരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം, ചേലക്കരയിലേയും വയനാട്ടിലേയും ഉപ തെരഞ്ഞെടുപ്പ് മുൻനിശ്ചയിച്ച പ്രകാരം 13 ന് തന്നെ നടക്കും.

നവംബർ 13മുതൽ 16 വരെയാണ് കൽപാത്തി രഥോൽസവം നടക്കുന്നത്. 13നാണ് ഉൽസവത്തിന്റെ സുപ്രധാന ചടങ്ങ് നടക്കുക. അതിനാൽ കൽപാത്തിയിലെ ജനങ്ങൾക്ക് വോട്ടെടുപ്പിൽ പ​ങ്കെടുക്കാനുള്ള പ്രയാസം നേരേത്ത ചൂണ്ടിക്കാട്ടിയിരുന്നു. 

Tags:    
News Summary - Palakkad by election date changed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.