പാലക്കാട്: പോക്സോ കേസിലെ അതിജീവിതക്ക് സംരക്ഷണം ഒരുക്കുമെന്ന് ജില്ല ശിശുക്ഷേമ സമിതി ചെയർമാൻ എം.വി. മോഹനൻ. സംരക്ഷണകേന്ദ്രത്തിൽ പാർപ്പിച്ച പെൺകുട്ടിക്ക് സഹായിയെ നൽകും. ആശ്വാസനിധിയിൽ ഉൾപ്പെടുത്തി സാമ്പത്തികസഹായം ഉറപ്പാക്കുകയും വിദ്യാഭ്യാസം മുടങ്ങാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും എം.വി. മോഹനൻ പറഞ്ഞു.
പെൺകുട്ടിയുടെ അമ്മയുടെ സഹോദരി ആവശ്യപ്പെട്ടതുപ്രകാരം നിയമനടപടികൾ പൂർത്തിയാകും വരെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണം നൽകും.
കുട്ടിക്ക് നീതി കിട്ടുംവരെ എന്ത് വിലകൊടുത്തും കേസുമായി മുന്നോട്ടുപോകുമെന്ന് മുത്തശ്ശി പറഞ്ഞു. പോക്സോ കേസിൽ വിചാരണ തുടങ്ങാനിരിക്കെ പ്രതികൾ തട്ടിക്കൊണ്ടുപോയ പെൺകുട്ടിയെ ഗുരുവായൂരിൽനിന്ന് മാതാപിതാക്കൾക്കൊപ്പം പൊലീസ് ചൊവ്വാഴ്ച കണ്ടെത്തിയിരുന്നു.
അറസ്റ്റ് ചെയ്യപ്പെട്ട മാതാപിതാക്കളെ കോടതി റിമാൻഡ് ചെയ്തു. ഈ മാസം 16ന് കേസിന്റെ വിചാരണ തുടങ്ങാനിരിക്കെയാണ് 11കാരിയെ ഞായറാഴ്ച വൈകീട്ട് പ്രതിയായ ചെറിയച്ഛനും അടുത്ത ബന്ധുക്കളും ചേർന്ന് തട്ടിക്കൊണ്ടുപോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.