പാലക്കാട് സെക്യൂരിറ്റി ജീവനക്കാരനെ തെരുവുനായ് കടിച്ചു

പാലക്കാട്: തൃത്താല വെള്ളിയാങ്കല്ല് പാർക്കിലെ സെക്യൂരിറ്റി ജീവനക്കാരനെ തെരുവുനായ് കടിച്ചു. മണികണ്ഠൻ എന്ന സെക്യൂരിറ്റി ജീവനക്കാരനെയാണ് കഴിഞ്ഞ ദിവസം തെരുവുനായ് കടിച്ചത്. പാർക്കിൽ അനേകം വിനോദ സഞ്ചാരികളുള്ള സമയത്താണ് നായ പാർക്കിനുള്ളിലേക്ക് കയറിയത്. പാർക്കിലുള്ളവരുടെ സുരക്ഷയ്ക്കായി മണികണ്ഠൻ ശ്രമിച്ചപ്പോഴാണ് കടിയേറ്റത്. ഇതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. 

സംസ്ഥാനത്ത് ഇന്നും വിവിധ സ്ഥലങ്ങളിൽ തെരുവുനായ് ആക്രമണമുണ്ടായി. ആലുവ നെടുവന്നൂരിൽ റോഡരികിൽ കാറിന്‍റെ തകരാർ പരിഹരിക്കുകയായിരുന്ന ഹനീഫയെ തെരുവുനായ ആക്രമിച്ചു. ഇതേ സ്ഥലത്തു വച്ച് രാവിലെ 6 മണിയോടെ ജോർജ് എന്നയാളെയും നായ കടിച്ചു. ചെങ്ങന്നൂരിൽ ആറാംക്ലാസ് വിദ്യാർഥിക്ക് നായുടെ കടിയേറ്റു. 

പാലക്കാട് ഒറ്റപ്പാലത്ത് മദ്രസയിൽ നിന്ന് മടങ്ങിയ വിദ്യാർഥിക്കു നേരെയും തെരുവുനായയുടെ ആക്രമണം ഉണ്ടായി. തെരുവുനായ പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിക്ക് മുമ്പിൽ പിറവം നഗരസഭാ കൗൺസിലർ ശയനപ്രദക്ഷിണം നടത്തി.

Tags:    
News Summary - Palakkad security guard bitten by street dog

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.