കാഞ്ഞങ്ങാട്: വാശിയേറിയ പോരാട്ടത്തിൽ 60ാമത് സംസ്ഥാന സ്കൂൾ കലാകിരീടം ഇത്തവണയും പാലക്കാടിന്. കഴിഞ്ഞ വർഷം ജേതാക്കളായ പാലക്കാടിെൻറ അഞ്ചാം കിരീടമാണിത്. നാലുദിനങ്ങൾ കാഞ്ഞങ്ങാടിനെ കുളിരണിയിച്ച മേളയിൽ ഉശിരൻ പോരാട്ടത്തിനൊടുവിൽ 951 പോയൻറ് നേടിയാണ് പാലക്കാട് ഓവറോൾ ചാമ്പ്യന്മാരായത്. 949 പോയൻറുമായി കണ്ണൂരും കോഴിക്കോടുമാണ് രണ്ടാമത്. തൃശൂർ (940) മൂന്നാമതും ആതിഥേയരായ കാസർകോട് (875) പത്താമതുമാണ്.
ഹയർ സെക്കൻഡറി വിഭാഗത്തിൽ 511 പോയൻറുമായി കണ്ണൂർ ഒന്നാമതെത്തി. പാലക്കാട് (505) രണ്ടാം സ്ഥാനത്തും കോഴിക്കോട് (503) മൂന്നാം സ്ഥാനത്തുമെത്തി. ഹൈസ്കൂൾ വിഭാഗത്തിൽ 446 പോയൻറുമായി പാലക്കാടും കോഴിക്കോടും ഒന്നാം സ്ഥാനം പങ്കിട്ടു. തൃശൂർ (445) രണ്ടാമതും കണ്ണൂർ (438) മൂന്നാമതുമെത്തി. അറബിക് ഹൈസ്കൂൾ വിഭാഗത്തിൽ കാസർകോട്, കണ്ണൂർ, കോഴിക്കോട്, പാലക്കാട് ജില്ലകൾ (95 പോയൻറ് വീതം) ഒന്നാം സ്ഥാനം പങ്കിട്ടു. കൊല്ലം, വയനാട്, മലപ്പുറം, തൃശൂർ ജില്ലകൾ (93 പോയൻറ് വീതം) രണ്ടാമതെത്തി. ആലപ്പുഴ, തിരുവനന്തപുരം ജില്ലകളാണ് (87 പോയൻറ്) മൂന്നാമത്.
സംസ്കൃതം ഹൈസ്കൂൾ വിഭാഗത്തിൽ എറണാകുളം, തൃശൂർ (85) ജില്ലകൾ ഒന്നാമതെത്തി. കാസർകോട് (83) രണ്ടാമതും കണ്ണൂർ, കോഴിക്കോട് (81) ജില്ലകൾ മൂന്നാം സ്ഥാനത്തുമുണ്ട്. അടുത്ത സംസ്ഥാന സ്കൂൾ കലോത്സവത്തിന് കൊല്ലം ജില്ല ആതിഥ്യമരുളുമെന്ന് സമാപന സമ്മേളനത്തിൽ വിദ്യാഭ്യാസമന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് പ്രഖ്യാപിച്ചു. എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗത്തിൽ ഏറ്റവും കൂടുതൽ പോയൻറ് നേടിയ സ്കൂളുകൾക്ക് മാധ്യമം ‘വെളിച്ചം’ ട്രോഫി ചടങ്ങിൽ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.