കണ്ണൂർ: പാലത്തായിയിൽ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിെൻറ അനുബന്ധ കുറ്റപത്രത്തിൽ അധ്യാപകനും ബി.ജെ.പി തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡൻറുമായ പ്രതി കടവത്തൂർ മുണ്ടത്തോടിൽ കുറുങ്ങാട്ട് കുനിയിൽ പത്മരാജെനതിരെ (പപ്പൻ -45) ഗുരുതര വകുപ്പുകൾ. പ്രത്യേക അന്വേഷണസംഘം തയാറാക്കിയ അനുബന്ധ കുറ്റപത്രത്തിൽ വധശിക്ഷവരെ ലഭിച്ചേക്കാവുന്ന പോക്സോ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ഡിവൈ.എസ്.പി രത്നകുമാറിെൻറ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് തലശ്ശേരി ജില്ല അഡീഷനൽ സെഷൻസ് കോടതി മുമ്പാകെ അനുബന്ധ കുറ്റപത്രം സമർപ്പിച്ചത്.
പോക്സോ പ്രകാരം പാനൂർ പൊലീസെടുത്ത കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് കുറ്റപത്രം സമർപ്പിച്ചപ്പോൾ പോക്സോ ഒഴിവാക്കിയിരുന്നു. പ്രത്യേക അന്വേഷണസംഘത്തിെൻറ കുറ്റപത്രം ക്രൈംബ്രാഞ്ചിനെ തിരുത്തുന്നതാണ്. 376 എ, ബി വകുപ്പുകൾക്ക് പുറമെ 376 -2 എഫ് തുടങ്ങിയ വകുപ്പുകളാണ് അതിൽ ചുമത്തിയിട്ടുള്ളത്. 376 എ.ബി വകുപ്പിന് കുറഞ്ഞ ശിക്ഷ 20 വർഷം തടവാണ്. ശേഷിക്കുന്ന കാലം മുഴുവൻ തടവ് അല്ലെങ്കിൽ, വധശിക്ഷവരെ ലഭിച്ചേക്കാം. അധ്യാപകർ തങ്ങളുടെ വിദ്യാർഥികൾക്ക് നേരെ നടത്തുന്ന ലൈംഗികാതിക്രമമാണ് 376 -2 എഫ് വകുപ്പിെൻറ പരിധിയിൽ വരുന്നത്. ഇതിന് ചുരുങ്ങിയത് 10 വർഷം തടവ് അല്ലെങ്കിൽ, ആജീവനാന്തകാലം തടവാണ് ശിക്ഷ. ഗൗരവമേറിയ ലൈംഗികാതിക്രമം സംബന്ധിച്ച മറ്റ് വകുപ്പുകളും കുറ്റപത്രത്തിൽ ചേർത്തിട്ടുണ്ട്.
കുട്ടിയുടെ മെഡിക്കൽ റിപ്പോർട്ട് ഉൾപ്പെടെ ശാസ്ത്രീയ തെളിവുകളും കുറ്റപത്രത്തിനൊപ്പം സമർപ്പിച്ചിട്ടുണ്ട്. പീഡനം നടന്ന സ്കൂളിലെ ശുചിമുറിയിൽനിന്ന് ലഭിച്ച രക്തക്കറയും അതിെൻറ ഫോറൻസിക് പരിശോധനാ റിപ്പോർട്ടും പ്രതിക്കെതിരായ ശക്തമായ തെളിവാണ്. ഇരയുടെ കൂട്ടുകാരികളുടെ മൊഴിയും സംഘ്പരിവാർ അധ്യാപക സംഘടന എൻ.ടി.യുവിെൻറ ജില്ല നേതാവ് കൂടിയായ പ്രതി പത്മരാജന് എതിരാണ്. 2020 മാർച്ചിലാണ് പെൺകുട്ടി ചൈൽഡ് ലൈൻ മുമ്പാകെ മൊഴിനൽകിയത്. കേസന്വേഷണത്തിന് മേൽനോട്ടം വഹിച്ച ക്രൈംബ്രാഞ്ച് മേധാവി ഐ.ജി എസ്. ശ്രീജിത്ത് പത്മരാജനെതിരെ തെളിവില്ലെന്നും പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ മൊഴിക്ക് വിശ്വാസ്യതയില്ലെന്നും പറഞ്ഞത് ഏറെ വിവാദമായിരുന്നു.
പ്രതിക്കെതിരെ പോക്സോ ചുമത്താനാകില്ലെന്ന റിപ്പോർട്ടാണ് ൈക്രംബ്രാഞ്ച് കോടതിയിൽ നൽകിയത്. ഇതോടെ പ്രതിയെ രക്ഷിക്കാനുള്ള നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധമുയരുകയും പെൺകുട്ടിയുടെ മാതാവും ആക്ഷൻ കമ്മിറ്റിയും കോടതിയെ സമീപിക്കുകയും ചെയ്തതിനെ തുടർന്നാണ് ഡി.വൈ.എസ്.പി രത്നകുമാറിെൻറ നേതൃത്വത്തിൽ എ.ഡി.ജി.പി ഇ.ജെ. ജയരാജെൻറ മേൽനോട്ടത്തിലുള്ള പുതിയ അന്വേഷണസംഘത്തെ നിയോഗിച്ചത്. ആറു മാസത്തിലേറെ നീണ്ട അന്വേഷണത്തിന് ശേഷമാണ് ക്രൈംബ്രാഞ്ച് സംഘം വിട്ടുകളഞ്ഞ തെളിവുകൾ ശേഖരിച്ച് അനുബന്ധ കുറ്റപത്രം തയാറാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.