പാലത്തായി പീഡനക്കേസ്: അധ്യാപകന് ജാമ്യമില്ല

തലശ്ശേരി: നാലാം ക്ലാസ് വിദ്യാർഥിനിയെ വിദ്യാലയത്തിലെ ശൗചാലയത്തിൽ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിൽ അറസ്​റ്റിലായി റിമാൻഡിൽ കഴിയുന്ന അധ്യാപകൻ നൽകിയ ജാമ്യാപേക്ഷ കോടതി തള്ളി. ബി.ജെ.പി നേതാവും അധ്യാപകനുമായ കടവത്തൂരിലെ കുറുങ്ങാട്ട് കുനിയിൽ പത്മരാജനാണ്​ (42)​ പ്രതി.

ഇയാൾ നൽകിയ ഓൺലൈൻ ജാമ്യഹരജി തലശ്ശേരി ജില്ല സെഷൻസ് കോടതിയുടെ ചുമതലയുള്ള ജഡ്ജി പി.എൻ. വിനോദാണ് ചൊവ്വാഴ്ച തള്ളിയത്. അധ്യാപകൻ നേരത്തെ നൽകിയ ജാമ്യാപേക്ഷയും കോടതി തള്ളിയിരുന്നു. നിരപരാധിയാണെന്നും നുണപരിശോധനക്ക് തയാറാണെന്നും പ്രതിഭാഗം കോടതിയിൽ ബോധിപ്പിച്ചിരുന്നു. 

പെൺകുട്ടിയുടെ രക്ഷിതാക്കൾ ചൈൽ​ഡ്​ ലൈനിൽ പരാതി നൽകിയതോടെയാണ്​ സ്​കൂളിലെ പീഡനവിവരം പുറത്തായത്​. പോക്​സോ നിയമപ്രകാരം കേസെടുത്തിട്ടും  ഒരുമാസത്തിന്​ ശേഷമാണ്​ പ്രതിയെ പിടികൂടിയത്​. ലോക്കൽ പൊലീസ്​ കേസന്വേഷണത്തിൽ വീഴ്​ചവരുത്തിയെന്ന​ പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടർന്ന്​ ഇപ്പോൾ ​​ക്രൈംബ്രാഞ്ചാണ്​ കേസ്​ അന്വേഷിക്കുന്നത്​.  

Tags:    
News Summary - Palathayi child abuse -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.