പാലത്തായി പീഡനം; അന്വേഷണ സംഘം വിപുലീകരിച്ചു

പാനൂർ: പാലത്തായി പീഡനക്കേസിൽ ക്രൈംബ്രാഞ്ച്​ അ​േന്വഷണ സംഘം വിപുലീകരിച്ചു. രണ്ട്​ വനിത ഐ.പി.എസ്​ ഉദ്യോഗസ്​ഥരെ കൂടി സംഘത്തിൽ ഉൾപ്പെടുത്തി. കാസർകോട്​ എസ്​.പി ഡി. ശിൽപ, കണ്ണൂർ നാർക്കോട്ടിക്​ എസ്​.പി രീഷ്​മ എന്നിവരെയാണ്​ പുതുതായി സംഘത്തിൽ ഉൾപ്പെടുത്തിയത്​. 

പാ​ല​ത്താ​യി​യി​ലെ നാ​ലാം​ക്ലാ​സു​കാ​രി​യെ ബി.​ജെ.​പി നേ​താ​വാ​യ അ​ധ്യാ​പ​ക​ൻ പ​ത്മ​രാ​ജ​ൻ പീ​ഡി​പ്പി​ച്ച കേ​സി​ൽ തു​ട​ര​ന്വേ​ഷ​ണ​ത്തി​ന‌് ത​ല​ശ്ശേ​രി അ​ഡീ​ഷ​ന​ൽ ജി​ല്ല സെ​ഷ​ൻ​സ‌് (ര​ണ്ട‌്) കോ​ട​തി ഉ​ത്ത​ര​വ‌ിട്ടിരുന്നു. ക്രൈം​ബ്രാ​ഞ്ച‌് സ​മ​ർ​പ്പി​ച്ച പ്രാ​ഥ​മി​ക കു​റ്റ​പ​ത്രം സ്വീ​ക​രി​ച്ചാ​ണ‌് തു​ട​ര​ന്വേ​ഷ​ണ​ത്തി​ന‌് പ്രോ‌​സി​ക്യൂ​ഷ​ൻ സ​മ​ർ​പ്പി​ച്ച ഹ​ര​ജി കോ​ട​തി അം​ഗീ​ക​രി​ച്ച​ത‌്.

സ​ത്യം പു​റ​ത്തു​വ​ര​ണ​മെ​ന്നും കു​ട്ടി​ക്ക‌് നീ​തി കി​ട്ട​ണ​മെ​ന്നും പ​ബ്ലി​ക‌് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. ബി.​പി. ശ​ശീ​ന്ദ്ര​ൻ ബോ​ധി​പ്പി​ച്ചു. വ​നി​ത ഐ.​പി.​എ​സ‌് ഓ​ഫി​സ​റെ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി കു​ട്ടി​യു​ടെ മൊ​ഴി​യെ​ടു​ക്കു​ന്ന​താ​ണ‌് ഉ​ചി​ത​മെ​ന്നും പ്രോ​സി​ക്യൂ​ട്ട​ർ നി​ർ​ദേ​ശി​ച്ചിരുന്നു. 

Tags:    
News Summary - Palathayi Rape Case The investigation team expanded -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.