"ആൾ ഐസ് ഓൺ റഫ" കാമ്പയിന്റെ ഭാഗമായി പ്ലക്കാർഡുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

ഫലസ്തീൻ ഐക്യദാർഢ്യദിനം ശ്രദ്ധേയമായി

കോഴിക്കോട്: ഇസ്രായേൽ ഭീകരതക്കെതിരെ ഫലസ്തീനിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ലോകമെമ്പാടും നടക്കുന്ന "ആൾ ഐസ് ഓൺ റഫ" കാമ്പയിന്റെ ഭാഗമായി സംസ്ഥാനവ്യാപകമായി സംഘടിപ്പിച്ച ഐക്യദാർഢ്യ ദിനം ജനകീയ പങ്കാളിത്തം കൊണ്ടും വ്യത്യസ്ത പരിപാടികൾ കൊണ്ടും ശ്രദ്ധേയമായി. ഫലസ്തീൻ സോളിഡാരിറ്റി ഫോറമാണ് കാമ്പയിൻ സംഘടിപ്പിച്ചത്. വീടുകളിലും ഓഫീസുകളിലും നിരത്തുകളിലുമെല്ലാം മെഴുകുതിരിയുടെയും മൊബൈല്‍ ലൈറ്റിന്റെയും വെട്ടത്തിൽ ഫലസ്തീൻ ജനതക്ക് വേണ്ടി പ്ലക്കാർഡുകൾ ഏന്തിയായിരുന്നു ഐക്യദാർഢ്യം.

2023 ഒക്ടോബറിൽ ഗസ്സക്ക്​ നേരെ തുടങ്ങിയ ഭീകരാക്രമണത്തില്‍ ഇതുവരെയായി 36000ലേറെ ഫലസ്തീനികളെയാണ് ഇസ്രയേല്‍ കൊന്നൊടുക്കിയത്. നിരവധി പത്ര പ്രവർത്തകരേയും യു .എൻ വളണ്ടിയർമാരെയും ഇസ്രായേൽ കൊന്നൊടുക്കി. നിരവധി ആശുപത്രികളും ആരാധനാലയങ്ങളും തകർത്തു. ഒടുവില്‍ അഭയാര്‍ഥി കേന്ദ്രമായ റഫക്ക്​ നേരെ കൂടി വംശഹത്യ നീണ്ടതോടെ ലോകവ്യാപകമായി ഇസ്രായേലിനെതിരെ പ്രതിഷേധമിരമ്പുകയായിരുന്നു. കാമ്പസുകളിലും തെരുവുകളിലും ശക്തിയാർജിച്ച ഫലസ്തീൻ ഐക്യദാർഢ്യ പരിപാടികളുടെ ചുവടുപിടിച്ചാണ് 'ഫലസ്തീൻ സോളിഡാരിറ്റി ഫോറം' കാമ്പയിന് ആഹ്വാനം ചെയ്തത്.

മത, രാഷ്ട്രീയ,സാമൂഹ്ിക, സാംസ്കാരിക മേഖലകളിലെ നൂറു കണക്കിന് പ്രമുഖര്‍ കാമ്പയിനില്‍ പങ്കെടുത്തു. ഫലസ്തീനിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുള്ള ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയിൽ പ്രചരിക്കപ്പെട്ടതോടെ കാമ്പയിൻ ജനകീയമാവുകയായിരുന്നുവെന്ന്​ സംഘാടകർ പറഞ്ഞു.

മന്ത്രിമാരായ പി. പ്രസാദ്, കടന്നപ്പള്ളി രാചന്ദ്രന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, എം.പി മാരായ എന്‍.കെ. പ്രേമചന്ദ്രന്‍, ടി.എന്‍. പ്രതാപന്‍, വി.കെ. ശ്രീകണ്ഠന്‍, ജസ്റ്റിസ് കെ.ടി. തോമസ്, ഡോ. ഗീവര്‍ഗീസ് കുറിലോസ്, പി. മുജീബുറഹ്മാന്‍, ടി. പത്മനാഭന്‍, കെ. സച്ചിദാനന്ദന്‍, തോമസ് ജേക്കബ്, പ്രഫ. മോഹൻ ഗോപാൽ, ഡോ. വൈ.ടി. വിനയരാജ്, വി.എച്ച്. അലിയാര്‍ ഖാസിമി, പ്രഫ. കെ. അരവിന്ദാക്ഷന്‍, ഷംസുദ്ദീന്‍ മന്നാനി, അഡ്വ. സി.കെ. വിദ്യാസാഗര്‍, കെ.പി. രാമനുണ്ണി, കെ.ഇ.എന്‍, പെരുമ്പടവം ശ്രീധരന്‍, കുരീപ്പുഴ ശ്രീകുമാര്‍, കല്‍പ്പറ്റ നാരായണന്‍, റഫീഖ് അഹമ്മദ്, എം.ജി. രാധാകൃഷ്ണന്‍, വി.കെ. ശ്രീരാമന്‍, കെ.കെ. ബാബുരാജ്, സണ്ണി എം. കപിക്കാട്, ശിഹാബുദ്ദീന്‍ പൊയ്തുംകടവ്, എം.എല്‍.എമാരായ ടി. സിദ്ദീഖ്, പി.ടി.എ. റഹീം, ഐ.സി. ബാലകൃഷ്ണന്‍, യു.എ. ലത്തീഫ്, അഡ്വ. കെ.പി.എ. മജീദ്, കുറുക്കോളി മൊയ്തീന്‍, പി. ഉബൈദുല്ല, മുഹമ്മദ് മുഹ്സിന്‍, ബാബു കെ, വി.ആര്‍. സുനില്‍ കുമാര്‍, ടി. ടൈസണ്‍ മാസ്റ്റര്‍, അന്‍വര്‍ സാദത്ത്, എം. നൗഷാദ്, സി.ആര്‍. മഹേഷ്, എം. വിന്‍സന്‍റ്, സി.കെ. ഹരീന്ദ്രന്‍, കെ. അന്‍സലാന്‍, യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസന്‍ തുടങ്ങി നിരവധിപേർ കാമ്പയിനില്‍ പങ്കാളികളായി.

Tags:    
News Summary - Palestine Solidarity Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.