പലസ്‌തീൻ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു

തിരുവനന്തപുരം: സോളിഡാരിറ്റി യൂത്ത്​ മൂവ്​മെന്‍റ്​ പലസ്‌തീൻ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. ഡിസംബർ 10 മനുഷ്യാകാശ ദിനത്തിൽ ‘പലസ്‌തീൻ ഐക്യദാർഢ്യവും മനുഷ്യാവകാശ സദസ്സും’ എന്ന തലക്കെട്ടിലാണ്​ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും നോർത്ത് ഏരിയയും സംയുക്തമായി മനുഷ്യാവകാശ സദസ്സ്​ സംഘടിപ്പിച്ചത്​.

കരമന മസ്ജിദ് ചീഫ് ഇമാം അമീനുദ്ധീൻ ബാഖവി ഉൽഘാടനം നിർവഹിച്ചു. പ്രശസ്ത പണ്ഡിതനും മസ്ജിദ് റഹ്മാ ചീഫ് ഇമാമുമായ സലിം മമ്പാട് സംസാരിച്ചു. പലസ്‌തീൻ മനുഷ്യരുടെ മനുഷ്യാവകാശ ലംഘനങ്ങളും യു എൻ ന്റെ ഇരട്ടത്താപ്പും അദ്ദേഹം തുറന്നുകാട്ടി. പലസ്‌തീൻ ജനതക്ക് ഐക്യദാർഢ്യമായി കുട്ടികളുടെ ദൃശ്യാവിഷ്കാരവും നടന്നു.

ജില്ലാ സെക്രട്ടറി യഹ്‌യ അധ്യക്ഷതവഹിച്ചു. ഏരിയ സെക്രട്ടറി ഷാഹിൻ സ്വാഗതം പറഞ്ഞു. ജമാഅത്തെ ഇസ്ലാമി നോർത്ത് ഏരിയ പ്രസിഡന്റ് റഫീഖ് ,ഏരിയ വൈസ് പ്രസിഡന്റ് അലി അക്ബർ, യൂത്ത് ലീഗ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഹാരിസ് കരമന ,കരമന ജമാഅത് പ്രസിഡന്റ് ജലീൽ എന്നിവർ സംസാരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.