കോഴിക്കോട്: ആഗോളതലത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച ഇ. അഹമ്മദിനോട് അന്ത്യനിമിഷത്തിൽ മോദി സര്‍ക്കാര്‍ അനാദരവ് കാട്ടിയെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ ഹൈദരലി തങ്ങൾ. അദ്ദേഹത്തിെൻറ മരണം ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ വൈകിയ സംഭവം കുടുംബത്തെയും പാര്‍ട്ടി നേതാക്കളെയും പ്രവര്‍ത്തകരെയും അതിയായി വേദനിപ്പിച്ചു. ആ വേദന ഇന്നും തുടരുകയാണെന്നും ഹൈദരലി തങ്ങൾ പറഞ്ഞു.
മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഇ. അഹമ്മദ് അനുസ്മരണ സംഗമം കോഴിക്കോട് ടൗൺഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 27 തവണ യു.എന്നിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്ത അഹമ്മദ് വിശ്വപൗരന് എന്ന വിശേഷണം അന്വര്‍ഥമാക്കുന്ന വ്യക്തിത്വമായിരുന്നു. ഇന്ത്യയിൽ ജനാധിപത്യവും മതേതരത്വവും വെല്ലുവിളി നേരിടുന്ന സാഹചര്യത്തില്‍ ഇ. അഹമ്മദിെൻറ അസാന്നിധ്യം ഏറെ ചര്ച്ചയാവുകയാണെന്ന് അധ്യക്ഷത വഹിച്ച മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് പറഞ്ഞു.
നെതർലൻഡ്സിലെ മുന്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോ. വേണു രാജാമണി അനുസ്മരണ പ്രഭാഷണം നടത്തി. കെ.പി.സി.സി വൈസ് പ്രസിഡൻറ് അഡ്വ. ടി. സിദ്ദീഖ്, സാദിഖലി ശിഹാബ് തങ്ങള്‍, ഉമ്മര്പാണ്ടികശാല, സി.പി. സൈതലവി, ടി.പി. ചെറൂപ്പ, സി.പി. ചെറിയ മുഹമ്മദ്, യു.സി രാമന്, സി.കെ സുബൈര്‍, സുഹറ മമ്പാട്, എന്‍.സി. അബൂബക്കര്‍ എന്നിവർ പങ്കെടുത്തു.
മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് എം.സി. മായിന്‍ഹാജി സ്വാഗതവും ജില്ല ജനറല്‍ സെക്രട്ടറി എം.എ. റസാഖ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.