കൊച്ചി: പാലാരിവട്ടം മുതൽ കളമശ്ശേരി വരെയുള്ള യാത്രക്കിടെ ചുവരുകളിൽ നോക്കുന്നവർക്ക് കാലം കുറച്ച് പിന്നിലേക്ക് സഞ്ചരിച്ചതായി തോന്നിയേക്കാം. 38 വർഷം മുമ്പ് പുറത്തിറങ്ങിയ 'പഞ്ചവടിപ്പാലം' എന്ന കെ.ജി. ജോർജ് സിനിമയുടെ ഒറിജിനൽ പോസ്റ്ററുകളാണ് അവിടെ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പോസ്റ്ററില്‍ മറ്റ് യാതൊരു സന്ദേശവുമില്ലെന്നതാണ് രസകരമായ കാര്യം. പാലാരിവട്ടം പാലത്തെ പഞ്ചവടിപ്പാലം എന്നു വിളിച്ചത് കേരള ഹൈകോടതിയാണ്.
കോടികള്‍ മുടക്കി പൂര്‍ത്തിയായ പാലം പൊളിക്കേണ്ടി വന്നത് യു.ഡി.എഫിെന വൻ വിവാദങ്ങളിലേക്കാണ് വലിച്ചിഴച്ചത്. അപകടസാധ്യതയുണ്ടായിരുന്ന പാലം പൊളിച്ച് പുനര്‍നിര്‍മിച്ച് ഗതാഗതത്തിന് തുറന്നു കൊടുത്തത് ഏതാനും ആഴ്ചകൾക്ക് മുമ്പാണ്. തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനെതിരായി എൽ.ഡി.എഫ് ഉയർത്തിക്കാട്ടുന്ന പ്രധാന അഴിമതി ആരോപണങ്ങളിലൊന്നാണ് പാലാരിവട്ടം പാലം. പഞ്ചവടിപ്പാലം എന്ന പേര് വീണതോടെ പഴയ സിനിമയുടെ പോസ്റ്റർ തന്നെ അടിച്ചിറക്കി യു.ഡി.എഫിനെ പരിഹസിക്കുകയാണ് ഇവിടെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.