ആലപ്പുഴയിൽ സി.പി.​െഎ–സി.പി.എം നേർക്കുനേർ

ആ​ല​പ്പു​ഴ: ചു​ന​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്​ 10ാം വാ​ർ​ഡി​ൽ ഇ​ട​ത്​ മു​ന്ന​ണി ഘ​ട​ക​ക​ക്ഷി​ക​ളാ​യ സി.​പി.​ഐ​യും സി.​പി.​എ​മ്മും നേ​ർ​ക്കു​നേ​ർ മ​ത്സ​രി​ക്കു​ന്നു. പ​ത്രി​ക പി​ൻ​വ​ലി​ക്കാ​നു​ള്ള സ​മ​യം അ​വ​സാ​നി​ച്ചി​ട്ടും സി.​പി.​ഐ​യി​ലെ ശ്രീ​കു​മാ​റും സി.​പി.​എ​മ്മി​ലെ രാ​ജീ​വും മ​ത്സ​ര​രം​ഗ​ത്തു​ണ്ട്. ക​ഴി​ഞ്ഞ ത​വ​ണ 39 വോ​ട്ടി​ന്​​ ബി.​ജെ.​പി ജ​യി​ച്ച വാ​ർ​ഡി​ൽ കോ​ൺ​ഗ്ര​സ്, ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക്​ പു​റ​മെ​യാ​ണ്​​ ഇ​രു ക​മ്യൂ​ണി​സ്​​റ്റ്​ പാ​ർ​ട്ടി​ക​ളും ഏ​റ്റു​മു​ട്ടു​ന്ന​ത്.

2010ൽ ​സി.​പി.​ഐ​യു​ടെ സി​റ്റി​ങ് സീ​റ്റി​ൽ സി.​പി.​എം ​െറ​ബ​ൽ സ്ഥാ​നാ​ർ​ഥി​യെ നി​ർ​ത്തി വി​ജ​യി​പ്പി​ച്ച വാ​ർ​ഡ്​ എ​ന്ന പ്ര​ത്യേ​ക​ത​യു​ണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.