കോൺഗ്രസ് കണ്ണുരുട്ടി; കേരള കോൺഗ്രസുകാർ പിന്മാറി

ആലുവ: കോൺഗ്രസ് കണ്ണുരുട്ടിയതോടെ ഒറ്റക്ക് മത്സരിക്കുന്നതിൽനിന്ന് കേരള കോൺഗ്രസുകാർ പിന്മാറി. ഘടക കക്ഷികൾക്ക് സീറ്റുകൾ നൽകാത്തതിനെതിരെ ആലുവ നിയോജക മണ്ഡലത്തിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ ശക്തമായ നിലപാടാണ് തുടക്കത്തിൽ കേരള കോൺഗ്രസ്​ നേതാക്കൾ എടുത്തത്. ഇതി​െൻറ ഭാഗമായി ഒറ്റക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അവഗണനക്കെതിരെ ആഞ്ഞടിച്ച കേരള കോൺഗ്രസുകൾ പിന്നീട് കോൺഗ്രസിന്​ മുന്നിൽ കീഴടങ്ങി. മണ്ഡലത്തിൽ ഒരിടത്തും സീറ്റ് നൽകാത്തതിനെതിരെ വാർത്തസമ്മേളനം വിളിച്ച് 16 വാർഡുകളിൽ സ്‌ഥാനാർഥികളെ നിർത്തുമെന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗം പ്രഖ്യാപിച്ചിരുന്നു.

ദിവസങ്ങൾ പിന്നിട്ടപ്പോൾ അവരുടെ വീര്യം ചോർന്നു. ആറിടത്ത് മാത്രമാണ് പത്രിക നൽകിയത്. സ്വന്തം നിലയിൽ മത്സരിക്കുമെന്നറിയിച്ച ജേക്കബ് വിഭാഗം പത്രിക പോലും നൽകിയില്ല.

പത്രിക പിൻവലിക്കാനുള്ള സമയം കൂടി അവസാനിച്ചപ്പോൾ ആരും മത്സര രംഗത്തില്ല.

തങ്ങളുടെ സ്‌ഥാനാർഥികളെ നിർത്തിയതുമായി ബന്ധപ്പെട്ട് കോൺഗ്രസുമായി നടത്തിയ ചർച്ചയിലെ ധാരണകളുടെ അടിസ്‌ഥാനത്തിലാണ് പിന്മാറ്റമെന്നാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതൃത്വം പറയുന്നത്.

മുഴുവൻ സ്‌ഥാനാർഥികളും പത്രിക പിൻവലിച്ചിട്ടുണ്ട്. യു.ഡി.എഫ് സ്‌ഥാനാർഥികൾക്ക് പിന്തുണ നൽകാൻ തീരുമാനിച്ചതായും നിയോജക മണ്ഡലം പ്രസിഡൻറ് സിജു തോമസ് അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.