ഒഞ്ചിയത്ത് ആർ.എം.പി.ഐ-യു.ഡി.എഫ് സഖ്യത്തിന് ജയം
വടകര ഒഞ്ചിയം ഗ്രാമപഞ്ചായത്തിൽ ആർ.എം.പി.ഐ-യു.ഡി.എഫ് സഖ്യത്തിന് ജയം. ആകെ 17 സീറ്റുകളിൽ ആർ.എം.പി.ഐ-യു.ഡി.എഫ് ജനകീയമുന്നണി ഒമ്പത് സീറ്റ് നേടിയപ്പോൾ ഇടതുമുന്നണി എട്ട് സീറ്റ് നേടി.
വടകര ഒഞ്ചിയം ഗ്രാമപഞ്ചായത്തിൽ ആർ.എം.പി.ഐ-യു.ഡി.എഫ് സഖ്യത്തിന് ജയം. ആകെ 17 സീറ്റുകളിൽ ആർ.എം.പി.ഐ-യു.ഡി.എഫ് ജനകീയമുന്നണി ഒമ്പത് സീറ്റ് നേടിയപ്പോൾ ഇടതുമുന്നണി എട്ട് സീറ്റ് നേടി.
ഗുരുവായൂർ നഗരസഭ ഭരണം എൽ.ഡി.എഫ് നിലനിർത്തി. ആകെ 43 വാർഡുകളിൽ എൽ.ഡി.എഫ് 28, യു.ഡി.എഫ് 12, എൻ.ഡി.എ 2, മറ്റുള്ളവർ 1.
ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രെൻറ സഹോദരൻ കെ. ഭാസ്കരൻ പരാജയപ്പെട്ടു. ഉള്ള്യേരി പഞ്ചായത്തിലെ ആറാം വാർഡിൽ നിന്നാണ് കെ.ഭാസ്കരൻ ജനവിധി തേടിയത്.
തിരുവനന്തപുരം കോർപറേഷനിൽ പൂജപ്പുര വാർഡിൽ ബി.ജെ.പി നേതാവ് വി.വി. രാജേഷിന് വിജയം
കോട്ടയം മണർകാട് പഞ്ചായത്തിൽ എൽ.ഡി.എഫിന് അട്ടിമറി ജയം
വയനാട്ടിൽ സി.പി.എം കോട്ടകളായ മീനങ്ങാടി, മേപ്പാടി, നെന്മേനി പഞ്ചായത്തുകളിൽ എൽ.ഡി.എഫ്. പിന്നിൽ
വയനാട്ടിൽ മുസ്ലിം ലീഗിന് കനത്ത തിരിച്ചടി. പരമ്പരാഗത വാർഡുകളിൽ പോലും തോൽവി. സുൽത്താൻ ബത്തേരി നഗരസഭയിൽ കനത്ത തോൽവി.
മലപ്പുറത്ത് തിരൂർ നഗരസഭ യു.ഡി.എഫ് തിരിച്ചുപിടിച്ചു
യു.ഡി.എഫ് 19
വിമതർ - 2
എൽ.ഡി.എഫ് 16
ബി.ജെ.പി 1
കൊടുവള്ളിയിൽ ഐ.എൻ.എൽ സംസ്ഥാന സെക്രട്ടറി നാസർ കോയ തങ്ങൾ വിജയിച്ചു
പത്തനംതിട്ട പന്തളം നഗരസഭയിൽ എൻ.ഡി.എക്ക് അട്ടിമറി ജയം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.