തിരുവനന്തപുരം മേയർ ശ്രീകുമാർ തോറ്റു
തിരുവനന്തപുരം മേയർ എൽ.ഡി.എഫിന്‍റെ കെ. ശ്രീകുമാർ തോറ്റു
തിരുവനന്തപുരം മേയർ എൽ.ഡി.എഫിന്‍റെ കെ. ശ്രീകുമാർ തോറ്റു
വയനാട്ടിൽ എൽ.ഡി.എഫ് മേൽക്കൈ; ജില്ല പഞ്ചായത്തിൽ യു.ഡി.എഫ് മുന്നേറ്റം
വളാഞ്ചേരി നഗരസഭയിൽ മന്ത്രി കെ.ടി.ജലീലിന്‍റെ വാർഡായ കാരാട് എൽ.ഡി.എഫ് പിന്തുണയുള്ള വി.ഡി.എഫ് (വളാഞ്ചേരി ഡെവലപ്മെന്‍റ് ഫോറം) സ്ഥാനാർഥി തോറ്റു. മുസ്‌ലിം ലീഗ് മുൻസിപ്പൽ കമ്മിറ്റി പ്രസിഡന്‍റായിരുന്ന അഷ്റഫ് അമ്പലത്തിങ്ങൽ ആണ് വിജയിച്ചത്.
കായംകുളം നഗരസഭ ചെയർമാൻ സി.പി.എം ജില്ല കമ്മിറ്റി അംഗം എൻ. ശിവദാസൻ തോറ്റു
കോഴിക്കോട് കൊടുവള്ളി നഗരസഭയിൽ സ്വതന്ത്ര സ്ഥാനാർഥി കാരാട്ട് ഫൈസൽ വിജയിച്ചു
ആലപ്പുഴ മുൻസിപ്പാലിറ്റിയിൽ എൽ.ഡി.എഫ് അധികാരത്തിലേക്ക്
തിരുവനന്തപുരം കോർപറേഷനിൽ എൽ.ഡി.എഫ് മേയർ സ്ഥാനാർഥി തോറ്റു. പ്രഫ. എ.ജി. ഒലീനയാണ് തോറ്റത്.
എറണാകുളം ജില്ലയിൽ ആലങ്ങാട്, ചേരാനെല്ലൂർ, എടവനക്കാട്, എളങ്കുന്നപ്പുഴ, ഇലഞ്ഞി, കടുങ്ങല്ലുർ , കല്ലൂർക്കാട്, കറുകറ്റി, കരുമാലൂർ, കീരംപാറ, കൂവപ്പടി, കോട്ടപ്പടി, കുന്നുകര, കുട്ടമ്പുഴ, കുഴുപ്പിള്ളി, മലയാറ്റൂർ - നീലേശ്വരം, മഞ്ഞള്ളൂർ, മഞ്ഞപ്ര, മാറാടി, മുളന്തുരുത്തി, മുളവുകാട്, നെടുമ്പാശേരി, ഒക്കൽ, പൈങ്ങോട്ടൂർ, പള്ളിപ്പുറം, പാമ്പാക്കുട പിണ്ടി മന , പൂതൃക്ക, പോത്താനിക്കാട്, പുത്തൻവേലിക്കര, രായമംഗലം, ശ്രീ മൂലനഗരം, തിരുമാറാടി, തുറവൂർ, വടവുകോട് - പുത്തൻ കുരിശ്, വാളകം, വാരപ്പെട്ടി, വരാപ്പുഴ വേങ്ങൂർ പഞ്ചായത്തുകളിൽ യു.ഡി.എഫ് ലീഡ് ചെയ്യുന്നു
എറണാകുളം ജില്ലയിൽ ആമ്പല്ലൂർ, അശമന്നൂർ, ആവോലി, അയ്യമ്പുഴ, ചെല്ലാനം, ചിറ്റാട്ടുകര, ചോറ്റാനിക്കര, ഏഴിക്കര, കാലടി, കുമ്പളം, മലയാറ്റൂർ നീലേശ്വരം, മൂക്കന്നൂർ, മുടക്കുഴ, നെല്ലിക്കുഴി, ഞാറക്കൽ, പായി പ്രാ, പാ ലക്കുഴ, പാറക്കടവ്, രാമമംഗലം, തിരുവാണിയൂർ, ഉദയംപേരൂർ, വടക്കേക്കര പഞ്ചായത്തുകളിൽ എൽ.ഡി.എഫ് ലീഡ് ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.