പത്തനംതിട്ട: തദ്ദേശതെരഞ്ഞെടുപ്പിൽ പന്തളം നഗരസഭ കൈവിട്ടതോടെ നടപടികളുമായി സി.പി.എം. ഏരിയ സെക്രട്ടറി ഇ. ഫസലിനെ സ്ഥാനത്തുനിന്ന് നീക്കി ജില്ല സെക്രട്ടറിയേറ്റ് അംഗം പി.ബി. ഹർഷ കുമാറിന് പകരം ചുമതല നൽകി. സഗരസഭയുടെ തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന ജില്ല സെക്രട്ടറിയറ്റ് അംഗം ടി.ഡി. ബൈജുവിനേയും നീക്കി. സി.പി.എം സംസ്ഥാന സമിതി നിർദേശത്തെ തുടർന്നാണ് തീരുമാനം.
പന്തളം നഗരസഭ അധികാരം ബി.ജെ.പി പിടിച്ചെടുത്തിരുന്നു. സംഘടനാപരമായ ഗുരുതര വീഴ്ചയാണ് തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമെന്നാണ് വിലയിരുത്തൽ.
കഴിഞ്ഞ തവണ ഏഴ് സീറ്റുകൾ നേടിയ ബി.ജെ.പി 18 സീറ്റുകൾ നേടിയാണ് ഇത്തവണ അധികാരം പിടിച്ചെടുത്തത്. പാലക്കാടിന് പിന്നാലെ ബി.ജെ.പി അധികാരം നേടുന്ന നഗരസഭയായി പന്തളം. 2015ൽ 15 സീറ്റുകൾ നേടിയ സി.പി.എമ്മിനായിരുന്നു നഗരസഭ ഭരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.