ജനവികാരം ചർച്ച ചെയ്യാനുള്ള ധാർമികത ഇടതുപക്ഷത്തിനുണ്ട്​- പന്ന്യൻ 

തിരുവനന്തപുരം: ജിഷ്ണു കേസിൽ നിലപാട് വ്യക്തമാക്കി എൽ.ഡി.എഫിലെ രണ്ടാം കക്ഷിയായ സി.പി.െഎ. ജനവികാരം ചർച്ച ചെയ്യാനുള്ള ധാർമികത ഇടതുപക്ഷത്തിനുണ്ടെന്ന് സി.പി.െഎ മുൻ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. ഇടതുപക്ഷം ജനപക്ഷമാണ്. മുന്നണിയിലെ  ഒാരോ കക്ഷിക്കും വിഷയത്തൽ അഭിപ്രായം പറയാൻ അവകാശമുണ്ടെന്നും പന്ന്യൻ വ്യക്തമാക്കി. മലപ്പുറം ഉപതെരഞ്ഞെടുപ്പിന് ശേഷം എൽ.ഡി.എഫ് വിഷയം ചർച്ച ചെയ്യുമെന്നും പന്ന്യൻ അറിയിച്ചു. 

നേരത്തെ സി.പി.െഎയുടെ നിലപാടിനെ തള്ളി സി.പി.എം മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരട്ട് രംഗത്തെത്തിയിരുന്നു. മുന്നണി ഇപ്പോൾ ഭരണപക്ഷത്താണെന്ന് സി.പി.െഎ മറക്കരുതെന്നായിരുന്നു കാരാട്ടി​െൻറ ഒാർമ്മപ്പെടുത്തൽ. വിഷയത്തിൽ സി.പി.എമ്മിനെ  വിമർശിച്ച സി.പി.െഎ മുഖപത്രം ജനയുഗം ഇന്ന് ലേഖനം പ്രസിദ്ധികരിച്ചിരുന്നു.

Tags:    
News Summary - panniyan ravindran statement on jishnu case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.