തൊടുപുഴ: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടത് ഒറ്റപ്പെട്ട സംഭവമല്ളെന്ന് സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍. നടിയെ ആക്രമിച്ചത് ഒറ്റപ്പെട്ട സംഭവമാണെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍െറ പ്രസ്താവനയോട് തൊടുപുഴയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ നിലപാടിനെതിരെ പ്രവര്‍ത്തിക്കുന്ന പൊലീസുകാരെ പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒരു പ്രധാന നഗരത്തില്‍ സിനിമ നടിക്കുപോലും നിര്‍ഭയം സഞ്ചരിക്കാന്‍ പറ്റാത്ത അവസ്ഥ ഉണ്ടായാല്‍ സാധാരണക്കാരുടെ സ്ഥിതി എന്താകുമെന്ന് ആലോചിക്കണം. ഒറ്റപ്പെട്ട സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്. എന്നാല്‍, ഇതിനെതിരെ കാര്യമായ നടപടികളില്ല. പഴയ പൊലീസുകാരുടെ ബീജം ഇപ്പോഴത്തെ പല പൊലീസുകാര്‍ക്കുമുണ്ട്. പൊലീസിനു തോന്നിയപോലെ പ്രവര്‍ത്തിക്കാനല്ല സര്‍ക്കാര്‍ സ്വാതന്ത്ര്യം നല്‍കുന്നത്. ഇടതുപക്ഷ സര്‍ക്കാര്‍ ഇത്തരം സംഭവങ്ങളെ അതിഗൗരവമായി തന്നെയാണ് കാണുന്നത്. സേനക്ക് ചേരാത്ത പ്രവൃത്തിയാണ് പൊലീസ് ചെയ്യുന്നതെന്നും പന്ന്യന്‍ കുറ്റപ്പെടുത്തി. കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. കൃഷ്ണന്‍ നേതൃത്വം നല്‍കുന്ന സംസ്ഥാന സമരപ്രചാരണ ജാഥ ഉദ്ഘാടനം ചെയ്യാന്‍ തൊടുപുഴയില്‍ എത്തിയതായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.