കൊല്ലം: ഇന്ത്യൻ നവോത്ഥാനത്തിെൻറ ആദ്യത്തെ ശിൽപി ശ്രീനാരായണഗുരു ആയിരുന്നെന്ന് സി.പി.ഐ ദേശീയ കൺട്രോൾ കമീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ. ഗുരുധർമ പ്രചാരണ സംഘം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സ്വാമി ശാശ്വതികാനന്ദ സമാധി ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗുരുവിനെ ഒരു പ്രത്യേക സമുദായത്തിെൻറ ആളായി പലരും കണ്ടു. കേരളത്തിെൻറ സാമൂഹിക അവസ്ഥയിൽ മാറ്റങ്ങൾ വരുത്താൻ അദ്ദേഹത്തിെൻറ ആശയങ്ങൾ സഹായകരമായി. ഗുരുസന്ദേശങ്ങളും ദർശനങ്ങളും ലളിതമായ ഭാഷയിൽ സാധാരണക്കാരുടെ മനസ്സിലേക്ക് എത്തിക്കാൻ പ്രവർത്തിച്ചയാളാണ് സ്വാമി ശാശ്വതികാനന്ദയെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.