കാഞ്ഞിരപ്പള്ളി: ആരോപണ വിധേയനായ മന്ത്രി തോമസ് ചാണ്ടിക്ക് തല്‍സ്ഥാനത്ത് തുടരാന്‍ അവകാശമില്ലെന്ന് സി.പി.ഐ കേന്ദ്ര സെക്രേട്ടറിയറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍. സി.പി.ഐ കാഞ്ഞിരപ്പള്ളി ലോക്കല്‍ സമ്മേളന ഭാഗമായ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുസ്ഥലം മണ്ണിട്ടുനികത്തിയെന്നാണ് മന്ത്രിക്കെതിരെയുള്ള ആരോപണം. റിപ്പോര്‍ട്ട് വന്ന ശേഷവും മന്ത്രി രാജിവെച്ചിട്ടില്ല. മുന്നണിക്ക് മോശം ചെയ്യുന്നയാളുകളെ കൂടെ നിർത്താന്‍ കഴിയില്ല. വിഷയം എൽ.ഡി.എഫിൽ ചര്‍ച്ചചെയ്ത് ഉചിത തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നിയമലംഘനം നടത്തുന്നയാളുകള്‍ അധികാരത്തില്‍ തുടരാന്‍ പാടില്ലെന്ന അഭിപ്രായമാണ് സി.പി.ഐക്കെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.