വിദ്യാഭ്യാസ മന്ത്രി പാദസേവ ചെയ്യരുതെന്ന് പന്ന്യന്‍

തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രിക്കെതിരെ സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. വിദ്യാഭ്യാസ മന്ത്രി ആര്‍ക്കുവേണ്ടിയും പാദസേവ ചെയ്യരുത്. കഴിഞ്ഞ ദിവസത്തെ ചര്‍ച്ചയില്‍ വിദ്യാഭ്യാസ മന്ത്രിയെന്നനിലയില്‍ 10 മിനിറ്റ് സഹനശക്തി ഉപയോഗിച്ചിരുന്നെങ്കില്‍ ശനിയാഴ്ചതന്നെ സമരം ഒത്തുതീര്‍പ്പാകുമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.

മാനേജ്മെന്‍റുമായി ഒത്തുതീര്‍പ്പുണ്ടാക്കി സമരം പിന്‍വലിച്ച എസ്.എഫ്.ഐക്കു വേണ്ടിയാണ് മന്ത്രി ചര്‍ച്ചയില്‍നിന്ന് ഇറങ്ങിപ്പോയത്. ചുളുവിദ്യകൊണ്ട് സമരം തീരില്ല. എസ്.എഫ്.ഐയുടെ ഈഗോയ്ക്ക് അനുസരിച്ച് സമരം തീര്‍ക്കാനാവില്ല. പ്രശ്നത്തില്‍ ഫലപ്രദമായി സര്‍ക്കാര്‍ ഇടപെടുന്നില്ളെന്നും പന്ന്യന്‍ പറഞ്ഞു.
 

Tags:    
News Summary - pannyan ravindran attack minister ravindranath and sfi in law acadamy issues

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.