കോഴിക്കോട്: പാനൂർ ബോംബ് സ്ഫോടനത്തിൽ സി.പി.എം പ്രവർത്തകൻ മരിച്ച സംഭവത്തിൽ സി.പി.എമ്മിന് നേരെ ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എന്തിന് വേണ്ടി ബോംബ് ഉണ്ടാക്കിയെന്നും ആർക്കെതിരെ പ്രയോഗിക്കാനായിരുന്നുവെന്നും ആരായിരുന്നു ഉന്നമെന്നും വി.ഡി. സതീശൻ ചോദിച്ചു.
പാനൂരിൽ ബോംബ് പൊട്ടി കൊല്ലപ്പെട്ടയാൾ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ സി.പി.എം രക്തസാക്ഷിയാകുമെന്നും സതീശൻ ഫേസ്ബുക്കിൽ കുറിച്ചു.
ഇനി പറയേണ്ടതും അറിയേണ്ടതും ഇത്രയും കാര്യങ്ങൾ. എന്തിന് വേണ്ടി ബോംബ് ഉണ്ടാക്കി? ആർക്കെതിരെ പ്രയോഗിക്കാനായിരുന്നു? ആരായിരുന്നു ഉന്നം? സി.പി.എമ്മാണ് ഇതിനൊക്കെ ഉത്തരം പറയേണ്ടത്.
ടി.പി. ചന്ദ്രശേഖരന്‍റെയും ഷുഹൈബിന്‍റെയും കൃപേഷ് - ശരത് ലാൽ വധക്കേസുകളിൽ ആദ്യം പ്രതികളെ തള്ളിപ്പറയുകയും പിന്നീട് കൊലയാളികളെ സംരക്ഷിക്കുകയും ചേർത്ത് നിർത്തുകയും ചെയ്ത പാർട്ടിയാണ് CPM. പാനൂരിൽ ബോംബ് പൊട്ടി കൊല്ലപ്പെട്ടയാൾ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ CPM രക്തസാക്ഷിയാകുമെന്ന് ഉറപ്പാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.