????????? ??????? ?????????????????? ??? ?????? ??????

ദുരിതപ്പെയ്ത്തിൽ ഒറ്റപ്പെട്ട് പന്തല്ലൂർ വയർലെസ് സ്റ്റേഷൻ

മലപ്പുറം: കഴിഞ്ഞ നാല് ദിവസമായി തുടർന്ന ദുരിത പെരുമഴയിൽ ആരുമറിയാതെ തീർത്തും ഒറ്റപ്പെട്ട് മലപ്പുറം ജില്ലയിലെ പൊലീസിന്‍റെ വാർത്താവിനിമയ കേന്ദ്രമായ പന്തല്ലൂർ വയർലെസ് സ്റ്റേഷൻ.

സ്റ്റേഷനടുത്തും പോകുന്ന വഴിയിലുമായി എ ട്ടോളം സ്ഥലങ്ങളിലാണ് ഉരുൾപൊട്ടലുണ്ടായത്. വഴിയിൽ പല സ്ഥലങ്ങളിലും വിള്ളലുകൾ രൂപപ്പെട്ട് അപകട ഭീഷണി നിലനിൽക്കുന്നുണ്ട്. പൊലീസിന്‍റെ വയർലെസ് ആശയവിനിമയം നിയന്ത്രിക്കുന്നത് ഇവിടെയാണ്.

പ്രകൃതി ദുരന്തങ്ങളിൽപെട്ട് ദിവസങ്ങളോളം വൈദ്യുതി നിലക്കുന്നതിനാലും മൊബൈൽ ടവറുകൾക്ക് തകരാർ വരുന്നതിനാലും മൊബൈൽ ഫോൺ വഴിയുള്ള ആശയവിനിമയം തടസപ്പെടും. ഇത് ദുരന്തനിവാരണ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കും. ഇത്തരം സന്ദർഭങ്ങളിൽ പൊലീസിന്‍റെ ദുരന്തനിവാരണ പ്രവർത്തനങ്ങളെ ഫലപ്രദമായി എകോപിപ്പിക്കുക വയർലെസ് കമ്യൂണിക്കേഷൻ വഴിയാണ്.

ടെലി കമ്യൂണിക്കേഷൻ വിഭാഗത്തിലേയും മലപ്പുറം പൊലീസ് ആസ്ഥാനത്തെയും അംഗങ്ങളാണ് പന്തല്ലൂർ വയർലെസ് സ്റ്റേഷനിൽ ഡ്യൂട്ടി എടുക്കുന്നത്. ഏറെ ഭയത്തോടെയാണ് ഇവർ ജോലി എടുക്കുന്നത്. തകർന്ന പാതയിൽ വാഹനഗതാഗതം പുന:സ്ഥാപിക്കാത്തത് ഇവർക്ക് തിരിച്ചടിയായിരിക്കുകയാണ്. കുടിവെള്ളവും ഭക്ഷണവും ഉൾപ്പടെ ഏറെ പ്രയാസപ്പെട്ടാണ് ഇവിടെ എത്തിക്കുന്നത്.

Tags:    
News Summary - panthallur police wireless station faces difficulties to function -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.