ഇരിട്ടി: കമ്പ്യൂട്ടര്‍ സ്ഥാപനത്തിെൻറ മറവില്‍ കാക്കയങ്ങാട്ട് സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് നടത്തിയ യു വാവിനെ മുഴക്കുന്ന് പൊലീസ് അറസ്റ്റുചെയ്തു. കാക്കയങ്ങാട് കൂടലോട് സ്വദേശി കോറോത്ത് അബ്ദുൽ ഗഫൂറാണ് (33) അറസ് റ്റിലായത്.
ഐ.ബിക്ക് ലഭിച്ച രഹസ്യ വിവരത്തിെൻറ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. പാകിസ്താൻ ഉൾപ്പെടെ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഫോണ്‍കാളുകള്‍ കാള്‍ റൂട്ടിങ് ഉപകരണം ഉപയോഗിച്ച് നിരക്ക് കുറച്ച് ഉപഭോക്താക്കള്‍ക്ക് നല്‍കുകയാണ് ചെയ്തിരുന്നത്.
2018 മുതല്‍ കാക്കയങ്ങാട്-മുഴക്കുന്ന് റോഡില്‍ സിപ് സോഫ്റ്റ് ടെക്‌നോളജി എന്ന കമ്പ്യൂട്ടര്‍ സര്‍വിസ് സെൻററിെൻറ മറവിലായിരുന്നു തട്ടിപ്പ്. മറ്റ് മൊബൈല്‍ സേവന ദാതാക്കള്‍ക്കും സര്‍ക്കാറിനും വലിയ നഷ്ടം വരുത്തിവെക്കുന്ന രീതിയിലുള്ള തട്ടിപ്പാണ് നടത്തിയത്.
കമ്പ്യൂട്ടർ, ലാപ്‌ടോപ്, മൊബൈല്‍ ഫോണ്‍, കാള്‍ റൂട്ടിങ് ഉപകരണം എന്നിവ പിടിച്ചെടുത്തു. എന്നാൽ, ഗള്‍ഫിലും യൂറോപ്പിലുമുള്ളവർക്ക് ഫോൺ റീചാര്‍ജ് ചെയ്തുനൽകുക മാത്രമാണ് ചെയ്തതെന്നും പാക് ബന്ധമില്ലെന്നും ഗഫൂർ പൊലീസിന് മൊഴി നൽകി. കേരള വിഷന്‍ നെറ്റ്വര്ക് ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഉപകരണങ്ങള്‍ ഓണ്‍ലൈന്‍ വഴി വാങ്ങിയതാണെന്ന് പറയുന്നു. ഐ.ബി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ഗഫൂറിനെ വിശദമായി ചോദ്യം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.