സമാനതകൾ ഇല്ലാത്ത വികസന മുന്നേറ്റമാണ് അഞ്ച് വർഷത്തിനിടയിൽ ആറ്റിങ്ങൽ അസംബ്ലി മണ്ഡലത്തിൽ ഉണ്ടായതെന്ന് അഡ്വ.ബി.സത്യൻ എം.എൽ.എ. തദ്ദേശ സ്ഥാപന ഭരണ നേതൃത്വത്തിെൻറ രാഷ്ട്രീയമോ നഗര ഗ്രാമ വ്യത്യാസമോ ഇല്ലാതെ വികസന പദ്ധതികൾ എല്ലാ മേഖലയിലും ഉണ്ടായി.
ഗ്രാമീണ വിദ്യാലയങ്ങൾ അന്തരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തി. ഒരിക്കലും സാധിക്കില്ലെന്ന് പറഞ്ഞ ആറ്റിങ്ങൽ നഗരത്തിലെ റോഡ് വികസനം യാഥാർഥ്യമായി.
കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണാൻ ബൃഹദ് പദ്ധതി കൊണ്ടുവന്നു. എം.എൽ.എ ഫണ്ടിനും സർക്കാർ പദ്ധതികൾക്കും പുറമെ കിഫ്ബി വഴി 221.06 കോടി ലഭ്യമാക്കി. സർക്കാർ സംവിധാനങ്ങൾക്ക് പുറമെ പൊതുജനപിന്തുണയിൽ പ്രളയ, കോവിഡ് കാലങ്ങളിൽ വലിയരീതിയിൽ സേവനപ്രവർത്തനങ്ങൾ നടത്തുവാനും കഴിഞ്ഞു. ഓൺലൈൻ പഠന സൗകര്യവും എല്ലാവർക്കും ഉറപ്പാക്കി.
പുളിമാത്ത്-നഗരൂർ-കരവാരം കുടിവെള്ളപദ്ധതി 81 കോടി െചലവുള്ള ബൃഹദ് പദ്ധതിയാണ്. കിളിമാനൂർ പുതിയകാവ്, നിലക്കാമുക്ക്, വക്കം മത്സ്യ മാർക്കറ്റുകളുടെ നവീകരണതിന് പദ്ധതിയൊരുക്കി.
റോഡ് വികസനത്തിന് പ്രത്യേക പരിഗണന നൽകിയിരുന്നു. കിളിമാനൂർ പുതിയകാവ് - ആലംകോട് - ചെറുന്നിയൂർ- ഒറ്റൂർ - മണമ്പൂർ റോഡ് 32 കോടി െചലവഴിച്ചും ആലംകോട്- മീരാൻ കടവ് റോഡ് 44.64 കോടി െചലവഴിച്ചും ആധുനിക രീതിയിൽ പുനർനിർമാണം നടത്തി. വക്കം കായിക്കര കടവ് പാലം നിർമാണത്തിന് 25 കോടി ലഭ്യമാക്കി.
സംസ്ഥാന സർക്കാറിെൻറയും കിഫ്ബിയുടെയും സഹായത്താൽ വിദ്യാഭ്യാസമേഖലയിൽ വൻ മാറ്റങ്ങൾ സാധ്യമായി. ആറ്റിങ്ങൽ ഗവ. കോളജിലെ അത്യന്താധുനിക ഡിജിറ്റൽ ലൈബ്രറി - 8.85 കോടി, ആറ്റിങ്ങൽ ഗവ.മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ അഞ്ച് കോടി, ആറ്റിങ്ങൽ ഗവ. ഗേൾസ് എച്ച്.എസ്.എസ്, കിളിമാനൂർ ഗവ.എച്ച്.എസ്.എസ്, ഞെക്കാട് എച്ച്.എസ്.എസ്, അവനവഞ്ചേരി എച്ച്.എസ്.എസ്, ആറ്റിങ്ങൽ ഡയറ്റ് യു.പി.എസ് എന്നിവക്ക് മൂന്ന് കോടി വീതം, ഗവ.എച്ച്.എസ്.എസ് തട്ടത്തുമല, ഗവ. എച്ച്.എസ്.എസ് ചെറുന്നിയൂർ, ഗവ. എച്ച്.എസ്.എസ് കവലയൂർ, ഗവ.എച്ച്.എസ്.എസ് നെടുമ്പറമ്പ്, ഗവ.എച്ച്.എസ്.എസ് ആലംകോട്, ഗവ.എച്ച്.എസ് പോങ്ങനാട്, ഗവ. ടൗൺ യു.പി.എസ് കിളിമാനൂർ എന്നീ സ്കൂളുകൾക്ക് ഒരു കോടി വീതം നൽകി. അത്യാധുനിക ക്ലാസ് മുറികളും അനുബന്ധ സംവിധാനങ്ങളും ഒരുക്കി.
ആരോഗ്യമേഖലയിൽ പശ്ചാത്തല സൗകര്യങ്ങൾ വിപുലീകരിക്കുകയും ഗ്രേഡ് ഉയർത്തുകയും പുതിയ ആശുപത്രികളും സബ് സെൻററുകളും ആരംഭിക്കുകയും ചെയ്തു. ആറ്റിങ്ങലിൽ 4.96 കോടി രൂപ െചലവാക്കി 1.15 ഏക്കർ സ്ഥലത്ത് ആധുനിക നിലവാരത്തിലുള്ള സംവിധാനങ്ങളും സജ്ജീകരണങ്ങളുമുള്ള പുതിയ അറവുശാല നിർമിക്കും.
ചുറ്റുമതിൽ, ഗേറ്റ്, മണ്ണിര കമ്പോസ്റ്റ് യൂനിറ്റ്, സെക്യൂരിറ്റി റൂം, മാലിന്യ സംസ്കരണ പ്ലാൻറ്, ബയോഗ്യാസ് പ്ലാൻറ്, മഴവെള്ള സംഭരണി മുതലായ എല്ലാ ആധുനിക സജ്ജീകരണങ്ങളും അടങ്ങുന്ന അറവുശാല ആയിരിക്കും ആറ്റിങ്ങലിൽ സ്ഥാപിക്കപ്പെടുകയെന്നും ടെൻഡർ നടപടികൾ പൂർത്തിയാക്കി നിർമാണപ്രവൃത്തികൾ അടിയന്തരമായി ആരംഭിക്കുമെന്നും എം.എൽ.എ പറഞ്ഞു.
തൊഴിൽ ലഭ്യമാക്കാൻ കഴിയുന്ന ഒരു സ്ഥാപനം പോലും മണ്ഡലത്തിൽ കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ലെന്നും ഉള്ള സ്ഥാപനങ്ങൾ പൂട്ടിപ്പോവുകയാണെന്നും നിർമാണ പ്രവർത്തനങ്ങളുടെ പേരിൽ നടന്നത് അഴിമതികൾ മാത്രമാണെന്നും 2015 ൽ യു.ഡി.എഫ് സ്ഥാനാർഥി ആയിരുന്ന ആർ.എസ്.പി നേതാവ് കെ. ചന്ദ്രബാബു പറഞ്ഞു.
പട്ടികജാതി മണ്ഡലം ആണ് ആറ്റിങ്ങൽ. 400 ഓളം പട്ടികജാതി കോളനികൾ ഇവിടെയുണ്ട്. കോളനികളുടെ നവീകരണത്തിനും അവരുടെ ജീവിതനിലവാരം ഉയർത്തുന്നതിനും യാതൊന്നും ചെയ്തിട്ടില്ല. പട്ടികജാതിക്കാർക്കായി െറസിഡൻഷ്യൽ സ്കൂളുകൾ കേരളത്തിൽ പലസ്ഥലത്തും പുതുതായി സ്ഥാപിച്ചു. എന്നാൽ ആറ്റിങ്ങൽ മണ്ഡലത്തിൽ ഒരു സ്കൂൾ പോലും ലഭ്യമാക്കാൻ കഴിഞ്ഞില്ല. പട്ടികജാതി വിദ്യാർഥികൾക്ക് താമസിച്ചു പഠിക്കുന്ന ഹോസ്റ്റൽ സൗകര്യങ്ങളും ഇവിടെയില്ല. മത്സരപരീക്ഷകൾക്ക് അവരെ സജ്ജമാക്കുന്നതിനുള്ള പരീക്ഷ പരിശീലന കേന്ദ്രങ്ങളും ആരംഭിക്കാൻ ആയിട്ടില്ല.
വ്യവസായിക മേഖലയിൽ ഒരു സ്ഥാപനം പോലും കൊണ്ടുവന്നിട്ടില്ല. തൊഴിൽ ലഭ്യമാക്കിയാൽ മാത്രമേ ജനങ്ങളുടെ ജീവിതനിലവാരം ഉയർത്താൻ കഴിയൂ. നിലവിലുണ്ടായിരുന്ന നാളികേര കോംപ്ലക്സ് പ്രവർത്തനം നിലച്ചു. സ്റ്റീൽ ഫാക്ടറി വ്യവസായ സ്ഥാപനം ആയി തന്നെ തുറന്നുപ്രവർത്തിപ്പിക്കാൻ ശ്രമിച്ചില്ല. ഇവിടെ പരിശീലന കേന്ദ്രം പ്രഖ്യാപനങ്ങൾ മാത്രമായി.
ദേശീയപാതയുടെ നിർമാണത്തിൽ വ്യാപകമായ അഴിമതിയാണ് ഉള്ളത്. യു.ഡി.എഫ് സർക്കാർ ലഭ്യമാക്കിയ തുക വിനിയോഗിച്ച് ആണ് ദേശീയപാത വികസനം നടപ്പിലാക്കുന്നത്. ഈ ഫണ്ട് ചെലവഴിക്കുന്നതിനും ഏഴുവർഷം കാത്തിരിക്കേണ്ടി വന്നു. നിർമാണ പ്രവർത്തനങ്ങളുടെ മറവിൽ നഗരത്തിലെ റോഡിൽ നിന്ന് മണ്ണെടുത്ത് വയൽ നികത്തലിന് വിനിയോഗിച്ചു.
ഇതിെനതിരെ യു.ഡി.എഫ് രംഗത്ത് വന്നപ്പോൾ ആണ് നടപടി ഉണ്ടായത്. ഇതിനകം വയലേലകൾ നികത്തി കഴിഞ്ഞിരുന്നു. കണ്ടൈനർ സബ്സ്റ്റേഷൻ സ്ഥാപിക്കുന്നതോടെ നഗരത്തിൽ വൈദ്യുതി തടസ്സം തീരുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ എല്ലാ ദിവസവും ആറ്റിങ്ങൽ നഗരത്തിൽ വൈദ്യുതി തടസ്സം നേരിടുന്നുണ്ട്.
സംരക്ഷിക്കുമെന്ന് പറയുന്ന കൊട്ടാരക്കെട്ടുകൾ പലഭാഗത്തായി തകർന്നുകഴിഞ്ഞു. ആശുപത്രിയിൽ വികസനം കൊട്ടിഗ്ഘോഷിക്കപ്പെടുേമ്പാഴും അവിടെ ആവശ്യത്തിന് ഡോക്ടർമാരും ഇത് ജീവനക്കാരോ ഇല്ല. കിഫ്ബി വഴി നടന്ന വികസനങ്ങൾ പരിശോധിച്ചാൽ അഴിമതികളുടെ ചുരുളഴിയും. ആറ്റിങ്ങൽ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിർമിച്ച കെട്ടിടം ഏതുനിമിഷവും ഇടിഞ്ഞുവീഴാവുന്ന അവസ്ഥയിലാണ്. വിനോദസഞ്ചാരമേഖലയിൽ പൂർണമായും പരാജയമാണ്. കഠിനംകുളം കായലോര വിനോദസഞ്ചാര പദ്ധതിയുടെ ഗുണഭോക്തൃമേഖലയാണ് ആറ്റിങ്ങൽ. എന്നാൽ മണ്ഡലത്തിന് ഒന്നും നേടാനായിട്ടില്ല. ആറ്റിങ്ങൽ കൊല്ലമ്പുഴയിൽ ബോട്ട് ജെട്ടി സ്ഥാപിച്ചുവെന്നും അത് ഒഴുകിപ്പോയി എന്നുമാണ് പറയുന്നത്.
വക്കം, മണമ്പൂർ, ചെറുന്നിയൂർ പഞ്ചായത്തുകളും കഠിനംകുളം കായലിെൻറ തീരമേഖലയാണ്. കയലോര വിനോദസഞ്ചാര മേഖലയിൽ നിന്നും ഉത്തരവാദിത്ത ടൂറിസം മേഖലയിൽനിന്നും ആറ്റിങ്ങൽ മണ്ഡലം ഒഴിവാക്കപ്പെടുന്നു.
ലോക പ്രശസ്ത ചിത്രകാരൻ രാജാ രവിവർമക്കും ഇവിടെ അവഗണന മാത്രമാണ് ഉള്ളതെന്ന് ചന്ദ്രബാബു ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.