അഞ്ചു വർഷം കൊണ്ട് കുറ്റ്യാടി മണ്ഡലത്തിൽ നടപ്പിലാക്കിയ വികസന നേട്ടങ്ങളെ കുറിച്ച് പാറക്കൽ അബ്ദുല്ല എം.എൽ.എയും മറുവശത്തെ കുറിച്ച് മുൻ എം.എൽ.എ കെ.കെ. ലതികയും വിലയിരുത്തുകയാണ്. വികസനവെളിച്ചം മണ്ഡലത്തിലെത്തിച്ചതിനെ കുറിച്ചാണ് യു.ഡി.എഫിലെ പാറക്കല്‍ അബ്ദുല്ല എം.എല്‍.എ പറയുന്നത്. 700 കോടിയുടെ വികസനപ്രവൃത്തികള്‍ നടത്തി. ഏറെയും പൂര്‍ത്തീകരിച്ചു. മറ്റുള്ളവയുടെ പ്രവൃത്തി പുരോഗമിക്കുന്നവയാണ്. എന്നാല്‍, സര്‍ക്കാറിെൻറ വികസനപദ്ധതികള്‍ കൃത്യമായി മണ്ഡലത്തില്‍ എത്തിക്കാന്‍ കഴിയാതെ, കെടുകാര്യസ്ഥതയുടെ പര്യായമായി എം.എല്‍.എ മാറിയെന്ന് കഴിഞ്ഞ തവണത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയും മുന്‍ എം.എല്‍.എയുമായ കെ.കെ. ലതിക പറയുന്നു.
പാറക്കൽ അബ്ദുല്ല എം.എൽ.എ
- എം.എല്‍.എ സ്വന്തംനിലക്ക് ആര്‍ദ്രം എന്ന പേരില്‍ പദ്ധതി നടപ്പാക്കി
- കുറ്റ്യാടി ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തി (അഞ്ചു കോടി).
- മൊകേരി ഗവ. കോളജ് വികസനത്തിന് 7.69 കോടി
- കുറ്റ്യാടി ബൈപാസ് 37.96 കോടി. ഭൂമി ഏറ്റെടുക്കല്‍ നടക്കുന്നു
- വടകര-വില്യാപ്പള്ളി-ചേലക്കാട് റോഡ് 66.3 കോടി. ടെന്‍ഡര്‍ നടപടി ആരംഭിച്ചു
- കുട്ടോത്ത്-അട്ടക്കുണ്ട് കടവ് റോഡ് പ്രഥമഘട്ട ഭൂമി ഏറ്റെടുക്കലിന് 10 കോടി
- ഉപ്പുവെള്ളപ്രശ്നം പരിഹരിക്കാന്‍ പെരിഞ്ചേരിക്കടവ് റെഗുലേറ്റര്‍ കം ബ്രിഡ്ജ് 77 കോടി.
- മണിയൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ കെട്ടിടനിര്‍മാണം മൂന്നുകോടി
- വട്ടോളി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ കെട്ടിടനിര്‍മാണം ഒരു കോടി
- ലോകനാര്‍കാവ് തീര്‍ഥാടന ടൂറിസം പദ്ധതി 6.69 കോടി
- വില്യാപ്പള്ളി രജിസ്ട്രാര്‍ ഓഫിസ് കെട്ടിടനിര്‍മാണം 1.14 കോടി
- മുട്ടുങ്ങല്‍-പക്രംതളം റോഡ് 41 കോടി
- വിവിധ ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി എന്നിവിടങ്ങളില്‍ സ്മാര്‍ട്ട് ക്ലാസ് റൂം സജ്ജീകരിക്കാൻ 2.40 കോടി
- ജലസേചന വകുപ്പില്‍നിന്ന് കുറ്റ്യാടി ആശുപത്രിക്കായി 50 സെൻറ് ഭൂമി ലഭ്യമാക്കി. കെട്ടിടനിര്‍മാണത്തിന് രണ്ട് കോടി
- സ്നേഹസ്പര്‍ശം ഡയാലിസിസ് സെൻററിന് കെട്ടിടം നിര്‍മിക്കാന്‍ 99 ലക്ഷം
- മണിയൂര്‍ കുടുംബാരോഗ്യകേന്ദ്രത്തിന് 28 ലക്ഷം അനുവദിച്ചു
- വില്യാപ്പള്ളി കുടുംബാരോഗ്യകേന്ദ്രത്തിന് 50 ലക്ഷം അനുവദിച്ചു
- ആയഞ്ചേരി ആയുര്‍വേദ ആശുപത്രിക്ക് 50 ലക്ഷം
- മണിയൂര്‍ കാരുണ്യം പാലിയേറ്റിവ് യൂനിറ്റിനും വലകെട്ട് വേളം പാലിയേറ്റിവ് യൂനിറ്റിനും ആംബുലന്‍സിനായി 16 ലക്ഷം.
- പയംകുറ്റിമല ടൂറിസം വികസനം 2.15 കോടി
- പട്ടികജാതി വികസനത്തിന് 4.72 ലക്ഷം
- ഇറിഗേഷന്‍, വാട്ടര്‍ അതോറിറ്റി 23.27 കോടി
- സമ്പൂര്‍ണ വൈദ്യൂതീകരണം 45 ലക്ഷം
- വടകര-മാഹി കനാല്‍ 50 കോടി.
കെ.കെ. ലതിക
- വടകര-മാഹി കനാല്‍പദ്ധതി മുന്നോട്ടുകൊണ്ടുപോകാന്‍ കഴിഞ്ഞില്ല. വി.ആര്. കൃഷ്ണയ്യര്‍ ഉദ്ഘാടനം ചെയ്ത പദ്ധതിയാണിത്. ഞാന്‍ എം.എല്‍.എയായ വേളയില്‍ സര്‍ക്കാറില്‍നിന്ന് 276 കോടി രൂപ അനുവദിപ്പിച്ചു. തുടര്‍പ്രവര്‍ത്തനം നടത്തിയിരുന്നെങ്കില്‍ ഇന്ന് യാഥാര്‍ഥ്യമാകേണ്ടതായിരുന്നു.
- ഏറെ ചരിത്രപ്രാധാന്യമുള്ള കെട്ടിടമാണ് കുറ്റ്യാടിയിലെ പഴയ രജിസ്ട്രാര്‍ ഓഫിസ്. അത്, മനസ്സിലാക്കാന്‍ എം.എല്‍.എക്ക് കഴിഞ്ഞില്ല. കുറ്റ്യാടിയെന്ന പേര് വരാനിടയാക്കിയ സംഭവവുമായി ആ കെട്ടിടത്തിന് പ്രാധാന്യമുണ്ടായിരുന്നു. ആ സാഹചര്യം ഓര്‍മിപ്പിക്കുന്ന രീതിയില്‍ സ്മാരകമാക്കിമാറ്റാനുള്ള ശ്രമമാണ് മുമ്പ് നടത്തിയത്. പഴശ്ശി സ്മാരകമാക്കി മാറ്റുന്നതോടെ കുറ്റ്യാടിയുടെ ചരിത്രവുമായി ചേര്‍ന്നുനില്‍ക്കുന്ന കെട്ടിടമാണ് പദ്ധതിയിട്ടത്. എന്നാല്‍, ആ ചരിത്രം നാടിനെ ഓര്‍മിപ്പിക്കുന്നതരത്തില്‍ നിലനിര്‍ത്താന്‍ കഴിഞ്ഞില്ല.
- നെല്‍കൃഷി പ്രോത്സാഹിപ്പിക്കാൻ മുന്‍മന്ത്രി കെ.പി. മോഹനന് 116 കോടി രൂപയാണ് മുമ്പ് മണ്ഡലത്തില്‍ അനുവദിച്ചത്. മണിയൂര്‍, ആയഞ്ചേരി, വേളം, കുറ്റ്യാടി പഞ്ചായത്തുകളിലെ വികസനത്തിനുവേണ്ടിയായിരുന്നു. ഇതിെൻറ തുടര്‍ച്ച നടത്തിയില്ല
- വേളത്ത് നാളികേര പാര്ക്കിന് ഭൂമി ഏറ്റെടുത്തിട്ടുണ്ട് ഏറെയായെങ്കിലും തുടര്‍പ്രവര്‍ത്തനം നടന്നില്ല. വോട്ടിനുവേണ്ടി പാര്‍ക്കിനെ കുറിച്ച് പറഞ്ഞവര്‍ പിന്നെ മിണ്ടിയില്ല.
- പഞ്ചായത്ത് പ്രസിഡൻറുമാരുമായി നേരത്തെ മാസത്തിലുണ്ടായിരുന്ന കൂടിയാലോചനകള്‍ നടത്തിയില്ല. പ്ലാസ്റ്റിക് മുക്തമാക്കാന്‍ പരിരക്ഷ പദ്ധതി മണ്ഡലത്തില്‍ ആരംഭിച്ചിരുന്നു. ഇതിന് തുടര്‍ച്ചയുണ്ടായില്ല
- കിഫ്ബുമായി ബന്ധപ്പെട്ട് ഏറെ സാധ്യതകളുണ്ടായിരുന്നു. ഇത്, കൃത്യമായി ഉപയോഗിക്കാന്‍ കഴിഞ്ഞില്ല. സര്‍ക്കാര്‍ പൊതുവികസനം ലക്ഷ്യംവെച്ചുകൊണ്ട് അനുവദിച്ച പദ്ധതികളാണിന്ന് ഉയര്‍ത്തിക്കാണിക്കുന്നത്.
- വേളത്തെ നാളികേര പാര്‍ക്കിെൻറ കാര്യത്തില്‍ ഒരടി മുന്നോട്ടുപോകാന്‍ കഴിഞ്ഞില്ല. പദ്ധതി ഭൂമി ഏറ്റെടുത്തത് എെൻറ കാലത്താണ്.
- കുറ്റ്യാടി ബൈപാസ് പദ്ധതി ഇപ്പോഴും സ്വപ്നമായി തുടരുന്നു. ഇതിനുശേഷം, ആവിഷ്കരിച്ച പേരാമ്പ്ര ബൈപാസ് ടെന്‍ഡര്‍ നടപടി തുടങ്ങി.
- വട്ടോളി കനാല്‍ റോഡ് സാഗി പദ്ധതിപ്രകാരം നവീകരിക്കാന്‍ പദ്ധതിയിട്ടിരുന്നു. ഇതിനും തുടര്‍ച്ചയുണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.