തിരുവനന്തപുരം: അഭയ കേസ് പ്രതികൾക്ക് പരോൾ അനുവദിച്ചത് ആെരന്നതിനെ ചൊല്ലി വിവാദം. മാനദണ്ഡം പാലിച്ചും പ്രത്യേക സാഹചര്യത്തിലുള്ള സർക്കാറിെൻറ അധികാരം ഉപയോഗിച്ചുമാണ് പരോൾ അനുവദിച്ചതെന്ന വിശദീകരണവുമായി ജയിൽ വകുപ്പ്. ജയിലുകളിൽ കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിൽ പരോൾ അനുവദിച്ച കൂട്ടത്തിലാണ് അഭയ കേസ് പ്രതികളായ ഫാ. തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും ഉൾപ്പെട്ടത്. മേയ് 11നാണ് ഇവർക്ക് 90 ദിവസം പരോൾ അനുവദിച്ചത്.
സുപ്രീംകോടതി നിയോഗിച്ച ജയിൽ ഹൈപവർ കമ്മിറ്റി അധ്യക്ഷനും ഹൈകോടതി ജഡ്ജിയുമായ സി.ടി. രവികുമാറാണ് പരോൾ അനുവദിച്ചതെന്നാണ് ജയിൽ വകുപ്പ് പറഞ്ഞിരുന്നത്. അഭയ കേസ് ആക്ഷൻ കൗൺസിൽ കൺവീനർ ജോമോൻ പുത്തൻപുരയ്ക്കൽ നൽകിയ പരാതിക്കുള്ള മറുപടിയാണ് ഇത് തെറ്റെന്ന് വ്യക്തമാക്കുന്നത്. പരോൾ അനുവദിച്ചത് ഹൈപവർ കമ്മിറ്റി അല്ലെന്ന് ജസ്റ്റിസ് സി.ടി. രവികുമാറിെൻറ നിർദേശപ്രകാരം ജില്ല ജഡ്ജിയും മെംബർ സെക്രട്ടറിയുമായ കെ.ടി. നിസാർ അഹമ്മദ് രേഖാമൂലം ജോമോനെ അറിയിച്ചു.
പത്ത് വർഷത്തിൽ താഴെ ശിക്ഷിച്ച പ്രതികൾക്കാണ് സുപ്രീംകോടതി ഉത്തരവ് പ്രകാരം ഹൈപവർ കമ്മിറ്റി പരോൾ അനുവദിച്ചതെന്നും അഭയ കേസ് പ്രതികൾക്ക് പരോൾ അനുവദിച്ചിട്ടില്ലെന്നും കത്തിൽ വ്യക്തമാക്കി. ജീവപര്യന്തം ശിക്ഷിച്ച് അഞ്ച് മാസം തികച്ച് ജയിലിൽ കിടക്കുന്നതിന് മുമ്പാണ് അഭയ കേസ് പ്രതികൾക്ക് നിയമവിരുദ്ധമായി സർക്കാർ പരോൾ കൊടുത്തതെന്ന് ജോമോൻ ആേരാപിച്ചു. എന്നാൽ തെറ്റായ പ്രചാരണമാണിതെന്നാണ് ജയിൽ വകുപ്പ് വിശദീകരണം. വിചാരണ തടവുകാരെ ഹൈപവർ കമ്മിറ്റി മാനദണ്ഡ പ്രകാരവും ശിക്ഷിക്കപ്പെട്ടവരെ സർക്കാർ മാനദണ്ഡ പ്രകാരവുമാണ് ജാമ്യത്തിലും പരോളിലും വിട്ടതെന്ന് ജയിൽ ഡി.ജി.പി ഋഷിരാജ് സിങ് അറിയിച്ചു. 2010ലെ ജയിൽ നിയമം 73 നൽകുന്ന അധികാരമുപയോഗിച്ച് ഇത്തരം സാഹചര്യങ്ങളിൽ പ്രവർത്തിക്കാൻ സർക്കാറിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.