കോട്ടയം: സമത്വ ചർച്ചകളിൽ സ്ത്രീകൾ മാത്രമല്ല, പുരുഷന്മാരെയും പങ്കെടുപ്പിക്കണ മെന്ന് സംസ്ഥാന വനിത കമീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ. സ്വന്തം പ്രശ്നങ്ങൾ സ്ത്രീകൾക്ക റിയാം. പുരുഷന്മാരെയാണ് ഇവയെക്കുറിച്ച് ബോധവത്കരിക്കേണ്ടതെന്നും അവർ പറഞ്ഞു. കേരള പുലയർ മഹിള ഫെഡറേഷൻ സംഘടിപ്പിച്ച ‘ലിംഗസമത്വം നേരിടുന്ന വെല്ലുവിളികൾ’ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു ജോസഫൈൻ.
സെമിനാറിൽ ഡോ. രേഷ്മ ഭരദ്വാജ് മോഡറേറ്ററായി.സംസ്ഥാന കൗൺസിൽ കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. മഹിള ഫെഡറേഷൻ ജനറൽ സെക്രട്ടറി സുജ സതീഷ് റിപ്പോർട്ടും ട്രഷറർ ഓമന വിജയകുമാർ കണക്കും അവതരിപ്പിച്ചു. കെ.പി.എം.എസ് പ്രസിഡൻറ് വി. ശ്രീധരൻ, നേതാക്കളായ പി. ജനാർദനർ, പി.കെ. രാജൻ, ബൈജു കലാശാല തുടങ്ങിയവർ സംസാരിച്ചു.ഭാരവാഹികൾ: പി.ജെ. സുജാത (പ്രസി), സുനന്ദ രാജൻ (ജന. സെക്ര), ലൈല ചന്ദ്രൻ (ട്രഷ), പ്രിയദർശിനി ഓമനക്കുട്ടൻ, സുലത (വൈസ് പ്രസി), ഇന്ദുലേഖ, രമ അർജുനൻ (അസി. സെക്ര.) എന്നിവരെയും 51 അംഗ സംസ്ഥാന കമ്മിറ്റിെയയും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.