കോവിഡ് അതിവേഗം വ്യാപിക്കുന്നതിനിടെയിൽ തൃശൂർ പൂരം നടത്താനുള്ള നീക്കത്തിനെതിരെ നടി പാർവതി തിരുവോത്ത്. തൃശൂർ പൂരത്തിനെതിരായ മാധ്യമപ്രവർത്തക ഷാഹിന നഫീസയുടെ പോസ്റ്റ് പങ്കുവെച്ചു കൊണ്ട് ഇൻസ്റ്റയിലാണ് പാർവതി തിരുവോത്ത് തന്‍റെ നിലപാട് വ്യക്തമാക്കിയത്.
'ഇതു പറയാൻ അനുയോജ്യമായ ഭാഷ ഉപയോഗിക്കാനാകാത്തതിൽ എനിക്ക് പ്രയാസമുണ്ട്. ഞാൻ പറയുന്നത് നിങ്ങൾക്ക് മനസിലാകുന്നുണ്ടെങ്കിൽ... തൃശൂർ പൂരം വേണ്ട. നിങ്ങൾക്കുള്ളിലെ അൽപം മനുഷ്യത്വം കണ്ടെത്തൂ' -പാർവതിയുടെ പോസ്റ്റ് ഇങ്ങിനെയാണ്. കുടെ ഷാഹിന നഫീസയുടെ പോസ്റ്റും അവർ പങ്കുവെച്ചിട്ടുണ്ട്.
'ആരുടെ ഉത്സവമാണ് തൃശൂർ പൂരം? ആണുങ്ങളുടെ. നാനാജാതി മതസ്ഥരായ ആണുങ്ങളുടെ മാത്രം. കോവിഡ് വാഹകരായി വീട്ടിൽ വന്ന് കയറി സ്ത്രീകൾക്കും കുട്ടികൾക്കും വൃദ്ധർക്കും രോഗമുണ്ടാക്കുകയാണ് ഈ ആണാഘോഷം കൊണ്ട് സംഭവിക്കാൻ പോകുന്നത്' -ഷാഹിന നഫീസയുടെ പോസ്റ്റ് ഇങ്ങിനെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.