തിരുവനന്തപുരം: വിദേശത്ത് നിന്നും 1400 ഓളം പേർ ഇന്ന് തിരുവനന്തപുരം വിമാനത്താവളത്തിെലത്തും. അബൂദബി, ദുബൈ, ഷാർജ എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങളിലാണ് യാത്രക്കാർ എത്തുക. ഇവരെ നിരീക്ഷണ കേന്ദ്രത്തിലാക്കാനാണ് തീരുമാനം. ഇവർക്കായി കെ.എസ്.ആർ.ടി.സി പ്രത്യേക സർവിസ് നടത്താനും തീരുമാനിച്ചു.
50 കെ.എസ്.ആർ.ടി.സി ബസുകളാണ് സർവിസ് നടത്തുക. ഇന്നു വൈകിട്ട് നാലുമണി മുതലാണ് സർവിസ് നടത്തുക. വിമാനത്താവളത്തിൽനിന്നും യാത്രക്കാരെ ഡി.എം.ഒ നിർദേശിക്കുന്ന ആശുപത്രികളിലേക്ക് മാറ്റും. കോവിഡ് ബാധയുടെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം.
Latest Video
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.