ന്യൂഡൽഹി: പാസ്പോർട്ട് അപേക്ഷയിന്മേലുള്ള പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിനായി ഇനി പോസ്റ്റ് ഓഫിസുകളിലെ പാസ്പോർട്ട് സേവാകേന്ദ്രങ്ങളിൽ സൗകര്യം. ഇതുവരെ സർക്കാർ പാസ്പോർട്ട് സേവാ പോർട്ടലിലൂടെ ഓൺലൈനായാണ് അപേക്ഷിക്കേണ്ടിയിരുന്നത്. പോസ്റ്റ് ഓഫിസുകളിൽ സംവിധാനം ഇന്നലെ നിലവിൽവന്നു.
വിദേശത്തുപോകാൻ ആഗ്രഹിക്കുന്നവർക്ക് മാത്രമല്ല; വിദേശത്തെ വിദ്യാഭ്യാസം, ദീർഘകാലാവധിയുള്ള വിസ, എമിഗ്രേഷൻ എന്നിവക്കുള്ള പൊലീസ് ക്ലിയറൻസിനും പുതിയ സംവിധാനം സഹായകരമാകുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
വിദേശകാര്യ മന്ത്രാലയത്തിന്റെയും തപാൽ വകുപ്പിന്റെയും സംയുക്ത സംരംഭമായാണ് പോസ്റ്റ് ഓഫിസ് പാസ്പോർട്ട് സേവാ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.