വെള്ളറട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പാസ്റ്ററും മധ്യവയസ്കനും പിടിയിലായി. ആര്യങ്കോട് മുള്ളന്‍കുഴി ന്യൂ ഇന്ത്യാ പെന്തക്കോസ്ത് ചര്‍ച്ചിലെ പാസ്റ്ററായിരുന്ന ജോസ് മാത്യു (56), മുള്ളന്‍കുഴി സ്വദേശി പ്രദീപ് (46) എന്നിവരാണ് ആര്യങ്കോട് പൊലീസിന്റെ പിടിയിലായത്.
പെന്തക്കോസ്ത് ചര്ച്ചിലെത്തിയിരുന്ന പെണ്‍കുട്ടിയെ നാലു വയസ്സുമുതല്‍ പാസ്റ്റർ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. നിലവില്‍ എട്ടാം ക്ലാസ് വിദ്യാർഥിനിയായ പെണ്‍കുട്ടിയുടെ സ്വഭാവത്തിലെ താളപ്പിഴകള്‍ ശ്രദ്ധിച്ച ചര്‍ച്ചിലെ വനിതാ അംഗത്തിനോട് കുട്ടി പീഡനവിവരം പറയുകയായിരുന്നു.
തുടര്‍ന്ന് ആര്യങ്കോട് പൊലീസില്‍ കുടുംബം പരാതി നല്കി. തുടർന്നാണ് പ്രദീപ് കുട്ടിയെ പീഡിപ്പിച്ച വിവരം അറിയുന്നത്. ഒരു ദിവസം മുമ്പ് പ്രദീപിനെയും വ്യാഴാഴ്ച ആലപ്പുഴയിലെ ചര്‍ച്ചില്‍ പാസ്റ്ററായി ജോലി നോക്കുന്ന ജോസ് മാത്യുവിനെയും പോക്സോ പ്രകാരം അറസ്റ്റ് ആര്യന്‍കോട് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.