കാർഷിക സർവകലാശാലക്ക് രണ്ട് യന്ത്രങ്ങളിൽ പേറ്റന്‍റ്

Patents on two machines to Agricultural Universityതിരുവനന്തപുരം: കേരള കാർഷിക സർവകലാശാല രണ്ട് യന്ത്രങ്ങൾക്ക് പേറ്റന്റ് നേടി. വാഴക്കന്ന് പിഴുതെടുക്കുന്ന യന്ത്രത്തിനും കൂർക്കയുടെ തൊലി കളയുന്ന യന്ത്രത്തിനുമാണ് പേറ്റന്റ് ലഭിച്ചത്. യന്ത്രം ഉപയോഗിച്ച് വാഴക്കന്നുകൾക്ക് കേടുവരാതെ മാതൃസസ്യത്തിൽനിന്ന് പിഴുതെടുക്കാൻ സാധിക്കും. യന്ത്രത്തിന്റെ ഫീൽഡ് കപ്പാസിറ്റി 0.19 ഹെക്ടർ / മണിക്കൂർ ആണ്. ഗ്രൈൻഡറിൽ ഘടിപ്പിക്കാവുന്ന യന്ത്രമാണ് കൂർക്കയുടെ തൊലി കളയുന്നതിനുള്ളത്. പീലിങ് യൂനിറ്റും നിയന്ത്രണ ദണ്ഡുമാണ് ഈ യന്ത്രത്തിന്റെ ഭാഗങ്ങൾ.

മണിക്കൂറിൽ 15 കിലോ കൂർക്കയുടെ തൊലി ഈ യന്ത്രം ഉപയോഗിച്ച് കളയാനാകും. കാർഷിക സർവകലാശാലക്ക് കീഴിൽ തവന്നൂരിലെ കേളപ്പജി കാർഷിക എൻജിനീയറിങ് കോളജിലെ ഫാക്കൽറ്റി ഡീൻ (അഗ്രി. എൻജിനീയർ) ഡോ. ജയൻ പി.ആർ, വിദ്യാർഥികളായ ഹരികൃഷ്ണൻ എം, അശ്വതി വി, റിസർച് അസിസ്റ്റന്റ് കെ.ആർ. അജിത്കുമാർ എന്നിവരാണ് വാഴക്കന്ന് പിഴുതെടുക്കുന്ന യന്ത്രം വികസിപ്പിച്ചത്. ഡോ. ജയൻ പി.ആർ, ഡോ.ടി.ആർ. ഗോപാലകൃഷ്ണൻ എന്നിവരാണ് കൂർക്കയുടെ തൊലികളയുന്ന യന്ത്രം വികസിപ്പിച്ചത്.

Tags:    
News Summary - Patents on two machines to Agricultural University

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.