മലപ്പുറം: േരാഗി-ഡോക്ടർ സൗഹാർദം നിലനിർത്താൻ മാർഗനിർദേശങ്ങളുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. ആരോഗ്യ സേവനങ്ങളുമായി ബന്ധപ്പെട്ട് പരാതി കേൾക്കാൻ സംസ്ഥാനതലങ്ങളിൽ മെഡിക്കൽ റിഡ്രസൽ കമീഷൻ രൂപവത്കരിക്കാൻ െഎ.എം.എ തീരുമാനിച്ചു. ആതുര രംഗവുമായി ബന്ധപ്പെട്ട മുഴുവൻ വശങ്ങളും കമീഷൻ വിശകലനം ചെയ്യും. പൊതുജനങ്ങൾക്കും പ്രാതിനിധ്യമുണ്ടായിരിക്കും. സംസ്ഥാന മെഡിക്കൽ കൗൺസിൽ മുൻ അംഗവും ഇതിലുണ്ടാവും. രോഗികളുടെ ഭാഗത്തുനിന്നുള്ള പരാതികൾ കമീഷൻ സമയബന്ധിതമായി പരിശോധിക്കും. ആതുര രംഗത്തെ നവീകരണത്തിന് നിർദേശം സമർപ്പിക്കും. ഡോക്ടർമാരും ആശുപത്രികളും സ്വയംനിയന്ത്രണം പാലിക്കണമെന്ന് െഎ.എം.എ ഭാരവാഹികൾ പറഞ്ഞു. പൊതുജന വിശ്വാസം നഷ്ടപ്പെടുന്നതിന് കാരണമാകുന്ന പ്രവൃത്തി ഒരു കാരണവശാലും ഉണ്ടാവരുത്.
വലിയ സമ്മർദമുള്ള ജോലിയാണ് ഡോക്ടർമാരുടേത്. ചികിത്സയോടുള്ള പ്രതികരണം രോഗിയുടെ ശാരീരിക സ്ഥിതിയെകൂടി ആശ്രയിച്ചായതിനാൽ ഡോക്ടർമാരെ മാത്രം പ്രതിക്കൂട്ടിൽ നിർത്തുന്നത് ശരിയല്ല. വിലപിടിപ്പുള്ള മരുന്നുകൾ മാത്രം എഴുതുന്ന പ്രവണത ഡോക്ടർമാർ അവസാനിപ്പിക്കണം. ആശുപത്രികൾ എം.ആർ.പിക്ക് മുകളിൽ മരുന്നിന് വില ഇൗടാക്കരുത്. അവശ്യ മരുന്നുകളുടെ ദേശീയ പട്ടിക (എൻ.എൽ.ഇ.എം) യിൽ ഉൾപ്പെട്ടവക്കും ജനറിക് മരുന്നുകൾക്കും പ്രാമുഖ്യം നൽകണം.
രോഗികളിൽനിന്നും സ്വകാര്യ ആശുപത്രികൾ ബില്ലുകൾ ഇൗടാക്കുന്നത് സുതാര്യതയോടെ ആവണം. െചലവേറിയ പ്രത്യേക പരിശോധന രോഗികളെ ബോധ്യപ്പെടുത്തികൊണ്ടായിരിക്കണം. ചികിത്സ വേളയിലുണ്ടായേക്കാവുന്ന അപകടങ്ങളെകുറിച്ച് ഡോക്ടർ മുൻകൂട്ടി അറിയിക്കണം. പെൺഭ്രൂണഹത്യ നടത്തുകയോ മരുന്ന് കമ്പനികളിൽനിന്ന് കമീഷൻ പറ്റുകയോ ചെയ്യുന്ന ഡോക്ടർമാരെ സംരക്ഷിക്കില്ലെന്ന് െഎ.എം.എ ഭാരവാഹികൾ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.