കൊച്ചി: പാറ്റൂര്‍ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുന്‍ ചീഫ് സെക്രട്ടറി ഭരത്ഭൂഷണ്‍ നല്‍കിയ ഹരജിയില്‍ ഹൈകോടതി സര്‍ക്കാറിന്‍െറ വിശദീകരണം തേടി. പാറ്റൂരില്‍ ജല അതോറിറ്റി സ്വീവേജ് പൈപ്പ് മാറ്റിസ്ഥാപിച്ച് കെട്ടിടം നിര്‍മിച്ച സംഭവത്തില്‍ ഫെബ്രുവരി 18ന് വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത എഫ്. ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഭരത്ഭൂഷണ്‍ ഹരജി നല്‍കിയത്.
സ്വീവേജ് പൈപ്പ്ലൈന്‍ മാറ്റിസ്ഥാപിച്ച് ഫ്ളാറ്റുടമകള്‍ക്ക് നേട്ടമുണ്ടാക്കാന്‍ കൂട്ടുനിന്നുവെന്ന കേസില്‍ മൂന്നാം പ്രതിയാണ്. നിയമവിരുദ്ധ നടപടിയിലൂടെ 12.75 സെന്‍റ് സര്‍ക്കാര്‍ ഭൂമി സ്വകാര്യ നിര്‍മാണക്കമ്പനിയുടെ പേരിലാക്കി എന്നാണ് മറ്റൊരു ആരോപണം. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗംചെയ്ത് സ്വകാര്യ വ്യക്തികള്‍ക്ക് അനര്‍ഹമായ ലാഭമുണ്ടാക്കിയതിനാണ് കേസ്. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും കേസ് നിലനില്‍ക്കുന്നതല്ളെന്നുമാണ് ഹരജിയിലെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.