തിരുവനന്തപുരം: കെ.വി തോമസിനെ എൻ.സി.പിയിലേക്ക് ക്ഷണിച്ച് പി.സി ചാക്കോ. ഹൈക്കമാന്‍റ് വിലക്ക് ലംഘിച്ച് പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കുമെന്ന് കെ.വി തോമസ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ക്ഷണം. കോണ്‍ഗ്രസ് നേതൃത്വത്തിന് കമ്മ്യൂണിസ്റ്റ് വിരുദ്ധ ഫോബിയ ബാധിച്ചിരിക്കുകയാണെന്നും ചാക്കോ അഭിപ്രായപ്പെട്ടു.
തോമസിനെപ്പോലെ സമാന തീരുമാനം എടുക്കാന്‍ ശശി തരൂരിന് കഴിഞ്ഞില്ല. വിഷയം വിശാല അർത്ഥത്തിൽ കാണണം. കോൺഗ്രസ് നേതൃത്വത്തിന്‍റേത് സങ്കുചിത കാഴ്ചപ്പാടാണ്. തോമസ് പറഞ്ഞ പല കാര്യങ്ങളിലും താനും അനുഭവസ്ഥനെന്നും പി.സി ചാക്കോ പറഞ്ഞു. തോമസിന് എല്ലാവിധ പിന്തുണയും നല്‍കുമെന്നും പി.സി ചാക്കോ കൂട്ടിച്ചേര്‍ത്തു.
സി.പി.എം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള ദേശീയ സെമിനാറിൽ പങ്കെടുക്കുമെന്ന് കെ.വി തോമസ് ഇന്ന് വ്യക്തമാക്കിയിരുന്നു. ഇതോടെ കെ.വി തോമസിനെതിരെ നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കി കോൺഗ്രസ് നേതൃത്വവും രംഗത്തെത്തി. കെ.വി തോമസ് സെമനാറിൽ പങ്കെടുത്തതിനുശേഷം മാത്രമേ നടപടിയെടുക്കൂ. നടപടി ശിപാർശ എ.ഐ.സി.സി നേതൃത്വത്തിന് നൽകുമെന്നും ഹൈക്കമാന്‍റിനോട് ചർച്ച ചെയ്തതിനുശേഷമായിരിക്കും തീരുമാനമെന്നും കെ. സുധാകരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.