തൊടുപുഴ: ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് പി.സി. ജോർജ് എം.എൽ.എ. എച്ച്.ആർ.ഡി.എസ് ഇന്ത്യ എന്ന എൻ.ജി.ഒയുടെ നേതൃത്വത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യത്തിെൻറ 75 വർഷങ്ങൾ പൂർത്തിയാക്കുന്നതിെൻറ മുന്നോടിയായുള്ള ഭാരത് അമൃത് മഹോത്സവം എന്ന പരിപാടി തൊടുപുഴയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലവ് ജിഹാദ് ഇല്ലെന്ന് സുപ്രീംകോടതി പറഞ്ഞു. എനിക്കറിയാം ഉണ്ടെന്ന്. ഞാൻ പറഞ്ഞു സുപ്രീംകോടതി പറഞ്ഞത് തെറ്റാണെന്ന്. മൂക്കിൽ കയറ്റുമോ കോടതി. ഈ പോക്ക് അവസാനിപ്പിക്കണമെങ്കിൽ ഒറ്റ മാർഗമേയുള്ളൂ. ഭാരതത്തെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണം.
നമ്മുടെ രാജ്യം ഭരണഘടനപ്രകാരം മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് രാഷ്ട്രമാണ്. ആ രാഷ്ട്രത്തിൽ ലവ് ജിഹാദ് ഉൾപ്പെടെ രാഷ്ട്രീയത്തിനപ്പുറമുള്ള വർഗീയ നിലപാടുകൾ നടന്നുകൊണ്ടിരിക്കുന്നു. അറേബ്യൻ രാജ്യങ്ങളെ എടുത്തുനോക്കൂ. ഇസ്ലാമല്ലാത്തത് ഒന്നും ശരിയല്ലെന്ന് പറയുന്നവരാണ്. അമേരിക്ക ഉൾപ്പെടെ രാഷ്ട്രങ്ങളും ആ നിലയിലാണ്. ഇപ്പോൾ അൽപം മാറ്റം വന്നിട്ടുണ്ട്. ഫ്രാൻസ് മുസ്ലിംകൾ കൈയേറി മുസ്ലിം രാഷ്ട്രമാക്കിക്കൊണ്ടിരിക്കുന്നു. ഇംഗ്ലണ്ടും ക്രൈസ്തവ രാജ്യമാണെങ്കിലും മുസ്ലിം സമൂഹം കൈയേറുന്നു.
2030ഓടെ ഇന്ത്യ മുസ്ലിം രാജ്യമായി മാറ്റണമെന്നുദ്ദേശിച്ച് കേരളത്തിൽ അവർ പ്രവർത്തനം നടത്തുന്നു. പക്ഷേ, പ്രധാനമന്ത്രി നോട്ട് നിരോധിച്ചതോടെ അതിനു താമസമുണ്ടാെയന്നതാണ് സത്യം. ഇതാരെങ്കിലും പുറത്ത് പറയേെണ്ട. എല്ലാവരും മൂടിവെച്ചിരിക്കുകയാണ്. എനിക്ക് അതിന് സൗകര്യമില്ലെന്നും പി.സി. ജോർജ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.