കോട്ടയം: കോൺഗ്രസ് നേതാവായിരുന്ന പി.ടി. ചാക്കോയെ സ്ത്രീവിഷയത്തിൽ തേജോവധം ചെയ്തവർ സരിതയുടെ വെളിപ്പെടുത്തലിന് മുന്നിൽ അപമാനഭാരത്താൽ തലയുയർത്താൻ കഴിയാതെ മാളത്തിൽ ഒളിച്ചിരിക്കുകയാണെന്ന് പി.സി. ജോർജ് എം.എൽ.എ. ‘63 വർഷം മുമ്പ് പി.ടി. ചാക്കോ എന്ന കോൺഗ്രസ് നേതാവ് തന്നെക്കാൾ 12 വയസ്സ് കൂടുതലുള്ള ഒരു വനിത കെ.പി.സി.സി അംഗത്തോടൊപ്പം കാറിൽ യാത്ര ചെയ്തു. അതിെൻറ പേരിൽ അന്നത്തെ കോൺഗ്രസിെൻറ ഒരുപറ്റം നേതാക്കളും അനുയായികളും അദ്ദേഹത്തെ തേജോവധം ചെയ്തു, അവഹേളിച്ചു’. ഇതിനുള്ള ശിക്ഷയാണ് ഇപ്പോഴത്തെ സരിതയുടെ മൊഴികളെന്നും ജോർജ് ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ പറയുന്നു.
‘പീച്ചി സംഭവമെന്ന്’ പേരിട്ട് നാണംകെടുത്തിയതിെനാടുവിൽ മന്ത്രിസ്ഥാനവും രാഷ്ട്രീയവും ഉപേക്ഷിച്ച പി.ടി. ചാക്കോ ഹൃദയസ്തംഭനം മൂലം അപമാനഭാരത്തോടെ ഈ ലോകത്തോട് വിടപറഞ്ഞു. ദൈവഹിതവും ശാപവും തടുത്തു നിർത്താനാവില്ല. അതുപോലെ തന്നെയാണ് കാലം കാത്തിരുന്ന് കരുതിവെക്കുന്ന നീതിയും. അത് നിറവേറ്റപ്പെടുകതന്നെ ചെയ്യും’-കുറിപ്പ് തുടരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.