പി.സി ജോർജിനെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്യുന്നു

'എന്നാൽ പിന്നെ നിങ്ങ​ളുടെ പേര് പറയാം'- മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറി പി.സി ജോർജ്

തിരുവനന്തപുരം: തൈക്കാട് ഗസ്റ്റ് ഹൗസിൽ അറസ്റ്റിനെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കവെ, പി.സി ജോർജ് മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയതായി പരാതി.

'പരാതിക്കാരിയുടെ പേര് പറയുന്നത് ശരിയാണോ' എന്ന മാധ്യമപ്രവർത്തകയുടെ ചോദ്യത്തിന് 'പിന്നെ ആരുടെ പേര് പറയണം? നിങ്ങളുടെ പേര് പറയണോ?' എന്നായിരുന്നു പി.സിയുടെ അധിക്ഷേപം. ഇതിനെതിരെ മാധ്യമപ്രവർത്തകർ ഒന്നടങ്കം പ്രതിഷേധിച്ചു.

സോളാർ കേസിലെ പരാതിക്കാരി നൽകിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് മുൻ എം.എൽ.എ പി.സി ജോർജിനെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികാര നടപടിയാണ് അറസ്റ്റ് എന്നാണ് പി.സി ജോർജ് ആരോപിക്കുന്നത്. 

Tags:    
News Summary - PC George misbehaved with the journalist

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.