കൂട്ടിക്കൽ: കാട്ടുപന്നിയെ വെടിവെക്കാൻ താൻ നേരിട്ടിറങ്ങുമെന്ന് പി.സി. ജോർജ് എം.എൽ.എ. ഗ്രാമപഞ്ചായത്തിലെ ഞർക്കാട് ഭാഗത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റ ദമ്പതികളെ പി.സി. ജോർജ് എം.എൽ.എ സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാട്ടിലിറങ്ങി ജനജീവിതം ദുസ്സഹമാക്കുന്ന കാട്ടുപന്നികളെ ലൈസൻസുള്ള തോക്ക് ഉപയോഗിച്ച് വെടിവെച്ചുകൊല്ലാൻ ജനങ്ങൾ ഒരുമടിയും കാണിക്കേെണ്ടന്നും ഇത്തരത്തിൽ കൊല്ലുന്ന ഓരോ പന്നിക്കും ആയിരം രൂപ വരെ ലഭിക്കുമെന്നുമുള്ളതാണ് നിയമമെന്ന് അദ്ദേഹം പറഞ്ഞു.
വെട്ടിക്കൽ പുരുഷോത്തമൻ, ഭാര്യ രേവമ്മ എന്നിവരെയാണ് വസതിയിൽ എത്തി എം.എൽ.എ കണ്ടത്. കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റ ഇവർക്ക് അടിയന്തരസഹായം നൽകണമെന്ന് വകുപ്പുതല ഉദ്യോഗസ്ഥർക്ക് എം.എൽ.എ നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.