ഈരാറ്റുപേട്ട: എം.എല്‍.എ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പി.സി. ജോർജിെൻറ വസതിയിലേക്ക് എസ്.ഡി.പി.ഐ മാര്‍ച്ച് നടത്തി. എം.എല്‍.എയുടെ ചേന്നാട് കവലയിലുള്ള വസതിയിലേക്കായിരുന്നു മാർച്ച്. മുട്ടം കവലയില്‍നിന്ന് ആരംഭിച്ച മാര്‍ച്ച് എം.എല്‍.എയുടെ വസതിക്ക് 100 മീറ്റർ അകലെ പൊലീസ് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ധര്‍ണ സംസ്ഥാന ട്രഷറര്‍ അജ്മല്‍ ഇസ്മയില്‍ ഉദ്ഘാടനം ചെയ്തു.
മതേതരവോട്ടുകള്‍ വാങ്ങിവിജയിച്ച എം.എല്‍.എ രാജിവെക്കാന്‍ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സംഘ്പരിവാർ നിലപാട് എല്ലാവര്‍ക്കും വ്യക്തമാണ്. എന്നാല്‍, അത് മനസ്സിലാകാത്തത് പി.സി. ജോർജിനു മാത്രമാണ്. ഈരാറ്റുപേട്ടയിലെ യുവാക്കള്‍ക്കെതിരെയല്ല, വിവാദപരാമര്‍ശം നടത്തിയ ജോർജിനെതിരെയാണ് പൊലീസ് കേസെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
മാർച്ച് ടൗണ്‍ചുറ്റി ചേന്നാട് കവലയിലെത്തിയപ്പോഴാണ് ബാരിക്കേഡുകൾ ഉപയോഗിച്ച് പൊലീസ് തടഞ്ഞത്. വന്‍പൊലീസ് സന്നാഹം ഇവിടെ നിലയുറപ്പിച്ചിരുന്നു. മണ്ഡലം പ്രസിഡൻറ് സി.എച്ച്. ഹസീബ്, ജില്ല പ്രസിഡൻറ് യു. നവാസ്, സുബൈര്‍ വെള്ളാപള്ളി, വി.എസ്. ഹിലാല്‍ എന്നിവര്‍ നേതൃതം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.