പൂഞ്ഞാറിൽ ഒറ്റക്ക്​ മത്സരിക്കും; ജിഹാദികളുടെ യു.ഡി.എഫുമായി ബന്ധമില്ലെന്ന്​ പി.സി ജോർജ്​

കോട്ടയം:​ ജനപക്ഷം സെക്കുലർ സ്​ഥാനാർഥിയായി പൂഞ്ഞാറിൽ നിന്ന്​ നിയമസഭയിലേക്ക്​ മത്സരിക്കുമെന്ന്​ പി.സി ജോർജ്​. ആർക്കും തന്നെ പിന്തുണക്കാമെന്നും എല്ലാവരുടെയും പിന്തുണ സ്വീകരിക്കുമെന്നും അദ്ദേഹം മാധ്യമ​പ്രവർത്തകരോട്​ പറഞ്ഞു.

എൻ.ഡി.എയുമായി പുതിയതായി ചർച്ചകളൊന്നും നടത്തിയിട്ടില്ലെന്ന്​ പറഞ്ഞ പി.സി. ജോർജ്​ എൻ.ഡി.എയുടെ ഘടകകക്ഷിയാകുന്നതിനുള്ള സാധ്യത തള്ളിക്കളഞ്ഞില്ല. തെരഞ്ഞെടുപ്പിൽ പൂഞ്ഞാറിൽ മത്സരിക്കുമെന്നും എല്ലാവരുടെയും പിന്തുണ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

'മുസ്‌ലിം ലീഗ് നല്ല രാഷ്ട്രീയകക്ഷിയാണെങ്കിലും ജിഹാദികൾ ഇപ്പോൾ ആ പാർട്ടിയെ കീഴടക്കിയിരിക്കുകയാണ്​. കോൺഗ്രിന്‍റെ നേതാക്കന്മാർക്ക് പോലും തീരുമാനമെടുക്കാൻ കഴിയുന്നില്ല. ജിഹാദികളുടെ അനുവാദം വേണം. അതു കൊണ്ട് ജിഹാദികൾ നേതൃത്വം കൊടുക്കുന്ന യു.ഡി.എഫുമായി ഒരു ബന്ധവും വേണ്ട എന്നാണ് എന്‍റെ തീരുമാനം' - പി.സി ജോർജ് പറഞ്ഞു. 

കരുണാകരനെ രാജ്യ​ദ്രോഹിയായി ചിത്രീകരിച്ചത്​ ഉമ്മൻചാണ്ടിയായിരുന്നു. ഉമ്മൻചാണ്ടിക്ക്​ മൂർഖന്‍റെ സ്വഭാവമാണെന്നും വൈരാഗ്യം ഉള്ളിൽ സൂക്ഷിക്കുന്നുണ്ടെന്നും യു.ഡി.എഫിന്‍റെ നേതൃത്വത്തിൽ വഞ്ചകന്മാരാണ് ഉള്ളതെന്നും പി.സി ജോർജ്​ പറഞ്ഞു. 

Tags:    
News Summary - pc george to contest in poonjar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.