കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ കഴിഞ്ഞ ദിവസം കോടതി കുറ്റമുക്തനാക്കിയ ജലന്ധർ ബിഷപ് ഫ്രാങ്കോ മുളക്കൽ മുൻ പൂഞ്ഞാർ എം.എൽ.എ പി.സി ജോർജിനെ അദ്ദേഹത്തിന്റെ വീട്ടിലെത്തി സന്ദർശിച്ചു. തൃശൂരിൽനിന്നാണ് ശനിയാഴ്ച രാവിലെ ഈരാറ്റുപേട്ടയിലെ പി.സി ജോർജിന്റെ വസതിയിൽ ഫ്രാങ്കോ എത്തിയത്.
ഫ്രാങ്കോയുടെ കൈകൾ മുത്തി ഭാര്യയും ജോർജും അദ്ദേഹത്തെ സ്വീകരിച്ചു. കേസിന്റെ നാൾവഴികളിൽ തന്നെ പിന്തുണച്ചതിനുള്ള നന്ദിയും പിന്തുണയും അറിയിക്കാനാണ് ഫ്രാങ്കോ എത്തിയത്. പരാതി നൽകിയ കന്യാസ്ത്രീക്കെതിരെ കേട്ടാൽ അറക്കുന്ന ഭാഷയിൽ പ്രതികരണവുമായി പി.സി ജോർജ് പ്രതികരിച്ചിരുന്നു.
ഫ്രാങ്കോ ജയിലിൽ കഴിഞ്ഞ കാലത്ത് ഇപ്പോൾ ഇടതുപക്ഷത്തുള്ള ജോസ് കെ. മാണി അടക്കമുള്ള കൃസ്ത്യൻ രാഷ്ട്രീയ നേതാക്കൾ ജയിലിൽ എത്തി ബിഷപ്പിന് പിന്തുണ അറിയിച്ചിരുന്നു. സഹായിച്ച എല്ലാവരോടും നന്ദിയുണ്ടെന്ന് ബിഷപ് ഫ്രാങ്കോ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.