വെണ്ണല പ്രസംഗം: പി.സി. ജോർജിന്‍റെ മുൻകൂർ ജാമ്യ ഹരജി നാളെ പരിഗണിക്കും

കൊച്ചി: വെണ്ണല തൈക്കാട്ട് മഹാദേവ ക്ഷേത്രത്തിലെ സപ്‌താഹ യജ്ഞത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസിൽ പി.സി. ജോർജ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈകോടതി വ്യാഴാഴ്ച പരിഗണിക്കും.

കഴിഞ്ഞ ദിവസം ഹരജി പരിഗണിച്ചപ്പോൾ പി.സി. ജോർജിന് ഹൈകോടതി ഇന്നുവരെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.

പൊതുപ്രസ്താവനകൾ നടത്തരുതെന്ന നിർദേശത്തോടെയാണ് ഇടക്കാല മുൻകൂർ ജാമ്യം നൽകിയത്. സർക്കാറിന്റെ വിശദീകരണം തേടിയാണ് ജസ്റ്റിസ് പി. ഗോപിനാഥ് ഇന്ന് പരിഗണിക്കാൻ മാറ്റിയത്. അതേസമയം തിരുവനന്തപുരത്ത് വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസിൽ കോടതി അനുവദിച്ച ജാമ്യം ബുധനാഴ്ച റദ്ദാക്കിയതോടെ പി.സി. ജോർജിനെ അറസ്റ്റ് ചെയ്തിരുന്നു.

Tags:    
News Summary - P.C. George's anticipatory bail will be considered tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.